പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചെന്നു പൃഥ്വിരാജ് സുകുമാരൻ. ആരോപണവിധേയർ മാറിനിന്ന് അന്വേഷണം നേരിടട്ടെ എന്ന് പൃഥ്വിരാജ് പറഞ്ഞു .കൊച്ചിയിൽ തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബ് ഫോർക്ക കൊച്ചിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചെന്നു സിനിമയിലെ തൊഴിൽ നിഷേധത്തിൽ നടപടി വേണം. പാർവതിക്ക് മുൻപേ തൊഴിൽ നിഷേധത്തിന് ഇരയായ വ്യക്തിയാണ് താൻ.പവർ ഗ്രൂപ്പ് ഇല്ലെന്നു പറയാനാവില്ലെന്നും, ഉണ്ടെങ്കിൽ അതില്ലാതാവണം.അന്വേഷണ സംഘം സമീപിച്ചാൽ താൻ പൂർണമായും സഹകരിക്കും. കമ്മിറ്റിയുമായി ആദ്യം സംസാരിച്ചത് താനായിരുന്നു. സിനിമാ സെറ്റുകൾക്ക് ഏകീകൃത സ്വഭാവം കൈവരണം. കുറ്റം തെളിഞ്ഞാൽ, മാതൃകാപരമായ ശിക്ഷാ നടപടിയുണ്ടാവണം. വ്യാജ ആരോപണങ്ങൾ ഉണ്ടെങ്കിൽ അത്തരക്കാർക്കെതിരെയും നടപടിയെടുക്കണം എന്നും പൃഥ്വി കൂട്ടിചേർത്തു.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments