അച്ചടക്ക നടപടി നേരിടുന്ന നടന് ഷമ്മി തിലകനെ ഉടന്‍ പുറത്താക്കേണ്ടതില്ല എന്ന് അമ്മ ജനറല്‍ ബോഡി മീറ്റിംഗില്‍ തീരുമാനമായി. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വച്ച് നടന്റെ വിശദീകരണം കേട്ടതിന് ശേഷമാകും തീരുമാനം കൈക്കൊള്ളുക. മറ്റ് മാധ്യമങ്ങളില്‍ ഷമ്മി തിലകനെ പുറത്താക്കി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേപോലെ തന്നെ വിജയ് ബാബുവിനെതിരെയും ഉടന്‍ നടപടി ഉണ്ടാകില്ല എന്ന് അമ്മ വ്യക്തമാക്കി. നടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ വിജയ് ബാബു കോടതിയില്‍ കേസ് നേരിടുന്നതിനാല്‍, വിധി വന്നതിന് ശേഷമാകും അമ്മ നടപടി സ്വീകരിക്കുക.
‘അമ്മ’ ഒരു സിനിമ ഒരുക്കാന്‍ മുന്‍പ് തീരുമാനിച്ചിരുന്നു. എന്നാല്‍ അത് നീണ്ടു പോകുന്നതിനാല്‍ മഴവില്‍ മനോരമയ്ക്ക് വേണ്ടി സംഘനയുടെ ആഭിമുഖ്യത്തില്‍ അവാര്‍ഡ് നിശ നടത്തും. ഏഷ്യാനെറ്റിന് വേണ്ടിയും അവാര്‍ഡ് നിശ നടത്തുവാന്‍ അമ്മ പദ്ധതിയിടുന്നുണ്ട്. കൂടാതെ പ്രായമായ അഭിനേതാക്കളുടെ പുനരധിവാസവും സംരക്ഷണവും സംഘടന ഏറ്റെടുക്കുന്ന പുതിയ പാക്കേജ് രൂപീകരിച്ചു. കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണ് ഈ തീരുമാനങ്ങള്‍ ചലച്ചിത്ര സംഘടനയായ അമ്മ കൈകൊണ്ടത്.
Recent Comments