താര സംഘടനയായ അമ്മയുടെ കുടുബ സംഗമം ഇന്ന് (4 -1 -2025 ) . കൊച്ചിയിലാണ് താരസംഗമം നടക്കുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളിൽ പിളർപ്പിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളത്തിൻ്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ചേർന്ന് ചടങ്ങിന് തിരി തെളിയിക്കും.
രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെയാണ് കുടുംബസംഗമം. നേരത്തെ, പരിപാടികളുടെ റിഹേഴ്സൽ ക്യാമ്പ് നടൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തിരുന്നു. സംഘടനയയുടെ 30 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് അംഗങ്ങളും കുടുംബങ്ങളും ഒത്തുചേരുന്നത്. കുടുംബസംഗമത്തില്‍ 240ഓളം കലാകാരന്മാര് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും
സംഘടനയയുടെ 30 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അംഗങ്ങളും കുടുംബങ്ങളും ഒത്തുചേരുന്നത്. കുടുംബസംഗമത്തിൽ 240ഓളം കലാകാരന്മാർ വിവിധ കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്. പരിപാടിയിൽ നിന്ന് സമാഹരിക്കുന്ന തുക അംഗങ്ങൾക്ക് ആജീവനാന്ത ജീവൻ രക്ഷാ മരുന്നുകൾ വാങ്ങാൻ സൗജന്യമായി നൽകും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം സംഘടനയുടെ മുഴുവൻ ഭാരവാഹികളും രാജി വെച്ചതിനാൽ ആഡ്ഹോക് കമ്മിറ്റി ആണ് ഇപ്പോൾ നേതൃത്വം നൽകുന്നത്.
ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഭരണസമിതി പിരിച്ചു വിട്ട പശ്ചാതലത്തിൽ താത്കാലിക കമ്മറ്റിയാണ് കുടുംബസംഗമം നടത്തുന്നത്. 2500 ൽ അധിക ആളുകൾ പങ്കെടുക്കുന്ന പരിപാടി കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുക.
അമ്മ അംഗങ്ങളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികൾ രാവിലെ ഒമ്പത് മണി മുതൽ രാത്രി പത്തു വരെ അരങ്ങേറുന്നത്.പരിപാടിയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുന്നത് അമ്മയുടെ അംഗങ്ങൾക്ക് ആജീവനാന്ത ജീവൻ രക്ഷ മരുന്നുകൾ സൗജന്യമായി നൽകുന്നതിന് വേണ്ടിയാണ്.
Recent Comments