53-ാമത് സംസ്ഥാന ചലച്ചിത്ര നിര്‍ണ്ണയസമിതിയുടെ മുന്നില്‍ എത്തിയത് 154 ചിത്രങ്ങള്‍. ഇതില്‍ 49 ചിത്രങ്ങളാണ് അന്തിമപട്ടികയില്‍ ഇടം പിടിച്ചത്. പ്രധാന ജൂറിയും രണ്ട് സബ് ജൂറികളും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ് കമ്മിറ്റി. ആദ്യം സബ് ജൂറികള്‍ അവര്‍ക്ക് മുന്നിലെത്തുന്ന ചിത്രങ്ങള്‍ കാണും. അതില്‍നിന്ന് സെലക്ട് ചെയ്യപ്പെടുന്ന ചിത്രങ്ങളാണ് പ്രധാന ജൂറി പരിശോധിക്കുന്നത്. ഏതെങ്കിലും വിഭാഗത്തിലേയ്ക്ക് മത്സരിക്കാന്‍ യോഗ്യത ഉണ്ടായിട്ടും അന്തിമപട്ടികയില്‍ ഇടം കിട്ടിയില്ലെങ്കില്‍ അത്തരം ചിത്രങ്ങളെ തിരിച്ചു വിളിക്കാനും ജൂറിക്ക് അധികാരമുണ്ട്. അത്തരത്തില്‍ ആറ് ചിത്രങ്ങളെയാണ് തിരിച്ച് വിളിച്ചത്. ടി.കെ. രാജീവ് കുമാറിന്റെ ബര്‍മുഡ, ഹരികുമാറിന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, രാജീവ് നാഥിന്റെ ഹെഡ് മാസ്റ്റര്‍, നിസാം ബഷീറിന്റെ റോഷാക്ക്, സിദ്ധിഖ് പറവൂറിന്റെ എന്ന് സ്വന്തം ശ്രീധരന് എന്നിവ തിരിച്ചുവിളിക്കപ്പെട്ട ചിത്രങ്ങളാണ്. എന്നിട്ടും അന്തിമഫല പട്ടികയില്‍ ഈ ചിത്രങ്ങളൊന്നും ഇടം പിടിച്ചില്ല.
നന്‍പകല്‍ നേരത്ത് മയക്കത്തിലെ പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് മമ്മൂട്ടിയെ മികച്ച നടനായി ജൂറി തെരഞ്ഞെടുത്തത്. റോഷാക്കും പുഴുവും പൂര്‍ണ്ണമായും തഴയുകയും ചെയ്തു. നന്‍പകല്‍ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറ്റവും ഔന്നത്യം പുലര്‍ത്തിയതുകൊണ്ട് മറ്റൊന്നും പരിഗണിക്കേണ്ടി വന്നില്ലെന്നാണ് ജൂറിയുടെ വിലയിരുത്തല്‍.
Recent Comments