അജു വര്‍ഗീസും ജാഫര്‍ ഇടക്കിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ആമോസ് അലക്സാണ്ഡര് എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴ മലങ്കര എസ്റ്റേറ്റില്‍ ആരംഭിച്ചു. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പാലയ്ക്കല്‍ നിര്‍മ്മിച്ച് നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചലച്ചിത്ര പ്രവര്‍ത്തകര്‍, അണിയറ പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍ എന്നിവരടങ്ങുന്ന ഒരു വലിയൊരു കൂട്ടായ്മയിലൂടെ നാദിര്‍ഷ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്.
സംവിധായകന് അജയ് ഷാജിയുടെ മാതാപിതാക്കളായ ഷാജി -ശോഭന, നാദിര്‍ഷയും ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മ്മവും ജാഫര്‍ ഇടുക്കിയും പത്നി ശ്രീമതി സിമി ജാഫറും ചേര്‍ന്നു ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. നാദിര്‍ഷാ കലാഭവന്‍ ഷാജോണ്‍, അജുവര്‍ഗീസ്, സുനില്‍ സുഗത, ഈ ചിത്രത്തിലെ നായിക താര, കുട്ടന്റെ ഷിനി ഗാമി എന്ന ചിത്രത്തിന്റെ സംവിധായകന് റഷീദ് പാറയ്ക്കല്‍, ഓവര്‍സീസ് ഡിസ്ട്രിബ്യൂട്ടര്‍ രാജന് വര്‍ക്കല, നാസര്‍ ലത്തീഫ്, അഭിനേതാ താക്കളായ സുഭാഷ്, സൗപര്‍ണ്ണിക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹൈദര്‍ അലി ആമുഖ പ്രസംഗവും നിര്‍മ്മാതാവ് അഷറഫ് പാലയ്ക്കല്‍ നന്ദിയും രേഖപ്പെടുത്തി. ചടങ്ങുകള്‍ക്കു ശേഷം നാദിര്‍ഷയും നിര്‍മ്മാതാവ് അഷറഫ് പാലയ്ക്കലിന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് ആമോസ് അലക്സാണ്ഡര് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചു.
പൂര്‍ണ്ണമായും ഡാര്‍ക്ക് ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്നു ഈ ചിത്രത്തില്‍ ആമോസ അലക്സാണ്ഡര് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാഫര്‍ ഇടുക്കിയാണ്.
വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണിത്. ഒരു അഭിനേതാവെന്ന നിലയില്‍ അതിശക്തമായ ഒരു കഥാപാത്രമാണിത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ കഥാപാത്രം ജാഫര്‍ ഇടുക്കി എന്ന അഭിനേതാവിന് ഏറെ വഴിഞ്ഞിരിവുകള്‍ സമ്മാനിക്കുന്നതുമായിരിക്കും. അജു വര്‍ഗീസാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീഡിയാ പ്രവര്‍ത്തകന്റെ വേഷമാണ് ഈ ചിത്രത്തില്‍ അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്. പുതുമുഖം താരയാണ് ഈ ചിത്രത്തിലെ നായിക. ഡയാനാ ഹമീദ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, ശ്രീജിത് രവി, അഷറഫ് പിലായ്ക്കല്‍, രാജന് വര്‍ക്കല എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
രചന- അജയ് ഷാജി – പ്രശാന്ത് വിശ്വനാഥന്, ഗാനങ്ങള്‍ പ്രശാന്ത് വിശ്വനാഥന്, സംഗീതം – മിനി ബോയ്, ഛായാഗ്രഹണം – പ്രമോദ് കെ. പിള്ള, എഡിറ്റിംഗ് സിയാന് ശ്രീകാന്ത്, കലാസംവിധാനം – കോയാസ്, മേക്കപ്പ് – നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈന്‍ – ഫെമിന ജബ്ബാര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ജയേന്ദ്ര ശര്‍മ്മ, ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂണ്‍ ബീം, പ്രൊജക്ട് ഡിസൈന്‍ – സുധീര്‍ കുമാര്‍, അനൂപ് തൊടുപുഴ, പ്രൊഡക്ഷന്‍ ഹെഡ് -രജീഷ് പത്തംകുളം, പ്രൊഡക്ഷന്‍ മാനേജര്‍ – അരുണ്‍ കുമാര്‍ കെ., പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് – മുഹമ്മദ് പി.സി., തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു, പി.ആര്.ഒ- വാഴൂര്‍ ജോസ്, ഫോട്ടോ- അനില്‍ വന്ദന.
Recent Comments