‘മുട്ട പുഴുങ്ങിയെടുക്കാന്‍ വളരെ എളുപ്പമാണ്. പക്ഷേ തൊലി കളയാന്‍ കുറച്ച് പണിപെടും. മുട്ടയുടെ വെള്ള അവിടെയും ഇവിടെയുമായി തൊലിയില്‍ പറ്റിപ്പിടിക്കുന്നതായാണ് കാണുന്നത്.
ഇതിനായി ഒരു എളുപ്പവിദ്യ പരിചയപ്പെടാം. അങ്ങനെയൊരു ഹാക്ക് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആകുന്നത്. ഒരു തെരുവോര കച്ചവടക്കാരന് എളുപ്പത്തില്‍ മുട്ട പൊട്ടിച്ചെടുക്കുന്നത് കണ്ട അനാറ്റൊളി ദോബ്രോവോള്‍സ്കി എന്ന ഷെഫ് ആണ് ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ആദ്യമായി മുട്ട പുഴുങ്ങിയെടുക്കുക. വെന്ത് തണുത്തു കഴിഞ്ഞാല്‍ ഇതെടുത്ത് ഒരു അറ്റം തൊലി കളയുക. എന്നിട്ട് ഉള്ളിലൂടെ സ്പൂള്‍ കയറ്റി വട്ടത്തില്‍ കറക്കിയെടുക്കുക. അപ്പോള്‍ വളരെ എളുപ്പത്തില്‍തന്നെ മുട്ടയുടെ തൊലി മൊത്തത്തില്‍ പൊളിഞ്ഞു പോരുന്നത് കാണാം.
View this post on Instagram
ഈ വീഡിയോ പങ്കുവച്ചതിന് ഒട്ടേറെ ആളുകള്‍ ദോബ്രോവോള്സ്കിയെ അഭിനന്ദിച്ചു. ഇത്രയും വലിയ ഷെഫ് ആയിട്ടുപോലും ഇദ്ദേഹം മറ്റുള്ളവരില്‍നിന്നും പഠിക്കുന്നത് നിര്‍ത്തിയിട്ടില്ല എന്നത് വലിയ കാര്യമാണെന്ന് ആളുകള്‍ പറഞ്ഞു. കൂടാതെ മുട്ട് എട്ടു മിനിറ്റ് പുഴുങ്ങിയ ശേഷം, തണുത്ത വെള്ളത്തില്‍ ഇട്ടു തണുപ്പിച്ച്, എല്ലാ ഭാഗത്തും ഒരുപോലെ മുട്ടി പൊട്ടിച്ച് എടുത്താല്‍ തൊലി എളുപ്പത്തില്‍ പോരുമെന്ന് മറ്റൊരാള്‍ പറഞ്ഞു. എന്തായാലും ഈ ഹാക്ക് ഇതിനോടകം ലക്ഷക്കണിന് പേര് കണ്ടുകഴിഞ്ഞു.
മുട്ട ദിവസവും പുഴുങ്ങി കഴിക്കുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രോഗപ്രതിരോധശേഷം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും മുട്ട മികച്ചതാണ്. പുഴുങ്ങിയ മുട്ടയില്‍ വിറ്റാമിന്‍ എ, ഫോളേറ്റ്, വിറ്റാമിന്‍ ബി 5, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ബി 2, ഫോസ്ഫറസ്, സെലിനിയം, കാല്‍സ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിന്റെയും വിറ്റാമിന്‍ ഡിയുടെയും മികച്ച ഉറവിടമായതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യവും ഇത് ഉറപ്പുവരുത്തുന്നു.
Recent Comments