ബുള്ളറ്റിനേക്കാള്‍ വലിപ്പം കുറഞ്ഞ ഇലക്ട്രിക് കാറായ ‘റോബിന്’ കാര്‍ വരുന്നു. റോബിന് എന്നു പേരുള്ള രണ്ട് സീറ്റുള്ള ഇലക്ട്രിക് മൈക്രോകാറിനെ ഒരു മോട്ടോര്‍ബൈക്ക് പോലെ തന്നെ കൈകാര്യം ചെയ്യാമെന്ന് ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. വലിപ്പം കുറവായതിനാല്‍ തിരക്കേറിയ നിരത്തുകളിലെ ഡ്രൈവിങ്ങും പാര്‍ക്കിങ്ങും എളുപ്പമായിരിക്കും.
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെക്കാള്‍ വലിപ്പം കുറഞ്ഞ രണ്ട് സീറ്റുള്ള ഈ ഇലക്ട്രിക് കാര്‍ ‘ഇലക്ട്രിക് മൈക്രോകാര്‍ ഇന്‍ഡോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിംഗ്സ് ഇവിയാണ് പുറത്തിറക്കുന്നത്.
വലിപ്പം കുറവായതിനാല്‍ തിരക്കേറിയ നിരത്തുകളിലെ ഡ്രൈവിങ്ങും പാര്‍ക്കിങ്ങും എളുപ്പമായിരിക്കും. എആര്‍എഐ പൂനെ നടത്തുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഇതിനകം ഈ കാര്‍ വിജയിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. കാറിന്റെ നീളം 2217 മില്ലീമീറ്ററും വീതി 917 മില്ലീമീറ്ററും ഉയരം 1560 മില്ലീമീറ്ററുമാണ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന്റെ നീളം 2140 മില്ലിമീറ്ററാണ്. അതായത്, വലിപ്പത്തിലും നീളത്തിലും ഈ കാര്‍ ഒരു ബൈക്ക് പോലെയാണ്. അതാണ് ഇതിന്റെ സവിശേഷതയും.
ഇന്‍ഡോറില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റിലായിരിക്കും റോബിന് മൈക്രോ ഇലക്ട്രിക് കാറിന്റെ ഉത്പാദനം. വിംഗ്സ് ഇവി അതിന്റെ ആദ്യത്തെ മൈക്രോ ഇലക്ട്രിക് കാറിന്റെ ഡെലിവറി 2025 മുതല്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ആറ് നഗരങ്ങളിലായി 300-ലധികം ടെസ്റ്റ് ഡ്രൈവുകള്‍ ഈ വാഹനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഒരു മൈക്രോ കാര്‍ ആയതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവും കുറവായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 480 കിലോ ഭാരമുള്ള ഈ കാര്‍ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. താഴ്ന്ന വേരിയന്റ് ഒറ്റ ചാര്‍ജില്‍ 65 കിലോമീറ്റര്‍ റേഞ്ച് കിട്ടും. മിഡ്, ഹയര്‍ വേരിയന്റുകള്‍ക്ക് ഒറ്റ ചാര്‍ജില്‍ ഏകദേശം 90 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ബാറ്ററി ഫുള്‍ ചാര്‍ജ് ആകാന്‍ അഞ്ച് മണിക്കൂര്‍ എടുക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരം അനുസരിച്ച്, ലോവര്‍ വേരിയന്റിന് (ഇ) 1.99 ലക്ഷം രൂപയും മിഡ് വേരിയന്റിന് (എസ്) 2.49 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് (എക്സ്) 2.99 ലക്ഷം രൂപയുമാണ് വില. വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 60 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത.
Recent Comments