അങ്കമാലിയില്‍ കിടപ്പുമുറിക്ക് തീപിടിച്ച് നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തില്‍ അപ്രതീക്ഷിതമായ വഴിത്തിരിവ്. 2024 ജൂണ്‍ 9 നായിരുന്നു സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിനു കാരണമെന്നാണ് കരുതിയത്.
എന്നാല്‍ കേസ് അനേഷണത്തില്‍ ആത്മഹത്യയെന്നാണ് സൂചന. കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസില്‍ ഇങ്ങനെയൊരു വഴിത്തിരിവ്. ജൂണ്‍ 8ന് ബിനീഷ് കുര്യന്, ഭാര്യ അനുമോള്‍, മക്കളായ ജൊവാന, ജെസ്വിന് എന്നവരാണ് മരിച്ചത്. തലേദിവസം ബിനീഷ് കുര്യന് പെട്രോള്‍ വാങ്ങിവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രാസപരിശോധന ഫലം കാക്കുകയാണ് പൊലീസ്.
അങ്കമാലിയിലെ വ്യാപാരിയായ ബിനീഷ് കടുത്ത സാമ്പത്തിക സമ്മര്‍ദത്തിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. താഴെ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലെ നിലയില്‍ തീ പടരുന്നത് ആദ്യം ശ്രദ്ധിച്ചത്. അയല്‍വാസികള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നാല് കുടുംബാംഗങ്ങളും പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങി.
മുകളിലെ മുറിയില്‍ തീ പടര്‍ന്നതില്‍ പോലീസിന് സംശയം തോന്നിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആത്മഹത്യ സാധ്യത സൂചിപ്പിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ബിനിഷ് കുര്യന് തന്റെ വസതിക്ക് സമീപം പ്രകൃതിദത്ത സുഗന്ധവ്യഞ്ജന വില്‍പ്പന ബിസിനസ്സ് നടത്തിയിരുന്നു, അവിടെ ഒരു ഗോഡൗണും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുള്ള ഡ്രൈയിംഗ് ഏരിയയും സ്ഥിതിചെയ്യുന്നു.
മരണശേഷം, വീട്ടിലെ യന്ത്രത്തകരാര്‍ ഷോര്‍ട് സര്‍ക്യൂട്ട് മൂലമായിരിക്കാം തീപിടുത്തം ഉണ്ടായതെന്നായിരുന്നു തുടക്കത്തില്‍ സംശയിക്കപ്പെട്ടത്.
Recent Comments