തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദവുമായി ബന്ധപ്പെട്ട് വൻ ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജഗൻ്റെ ഭരണകാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് കലർത്തിയിരുന്നുവെന്നാണ് ചന്ദ്രബാബു നായിഡുവിൻ്റെ വാദം.
പ്രസാദത്തിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പും ഗുണനിലവാരം കുറഞ്ഞ വസ്തുക്കളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഒരു പരിപാടിക്കിടെ നായിഡു പറഞ്ഞു. പ്രസാദത്തിൽ യഥാർത്ഥ നെയ്യ്, ശുചിത്വം, നല്ല ഗുണമേന്മ എന്നിവ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തിയതായി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നായിഡുവിൻ്റെ ഈ പ്രസ്താവനയ്ക്കെതിരെ ജഗൻമോഹൻ റെഡ്ഡിയുടെ പാർട്ടി വൈഎസ്ആർസിപിയും പ്രതികരിച്ചു. ദൈവിക ക്ഷേത്രമായ തിരുമലയുടെ പവിത്രതയ്ക്കും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനും കോട്ടം വരുത്തി ചന്ദ്രബാബു നായിഡു വലിയ പാപമാണ് ചെയ്തത് .
തിരുമല പ്രസാദത്തെക്കുറിച്ച് ചന്ദ്രബാബു നായിഡു നടത്തിയ പരാമർശം വളരെ വിലകുറഞ്ഞതാണ്. മനുഷ്യനായി ജനിച്ച ഒരു വ്യക്തിയും അത്തരം വാക്കുകൾ സംസാരിക്കുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യില്ല. രാഷ്ട്രീയത്തിന് വേണ്ടി എന്ത് തെറ്റും ചെയ്യാൻ ചന്ദ്രബാബു മടിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഭക്തരുടെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ ഞാനും എൻ്റെ കുടുംബവും തിരുമല പ്രസാദത്തിൻ്റെ കാര്യത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാണെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. ചന്ദ്രബാബുവും കുടുംബത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാണോ?
Recent Comments