യുവനടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. 37 വയസായിരുന്നു. ‘അനീസ്യ’ എന്ന ചിത്രത്തിലൂടെയാണ് ശരത് അഭിനയരംഗത്തേക്ക് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ഒരു ശ്രദ്ധേയമായ വേഷത്തില്‍ ശരത് അഭിനയിച്ചിട്ടുണ്ട്.
ഒരു മെക്സിക്കന്‍ അപാരത, സിഐഎ, കൂടെ തുങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നടന് ആന്റണി വര്‍ഗീസ് ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശരത്തിന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്.
മുന്‍പ് ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ശരത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. ഒരു താത്വിക അവലോകനം എന്ന ചിത്രമായിരുന്നു ശരത്ത് അവസാനമായി അഭിനയിച്ചത്.
ചന്ദ്രന്, ലീല എന്നിവരാണ് ശരത്തിന്റെ മാതാപിതാക്കള്‍. ശ്യാം ചന്ദ്രന് അനുജനും.
Recent Comments