അന്ന് അനിൽ ആന്റണി. ഇന്ന് ശശി തരൂർ. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി. അനിൽ ആന്റണിയുടെ പാതയിലൂടെയാണോ തരൂരും സഞ്ചരിക്കുന്നത്?
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയെ വിമര്‍ശിച്ച് അനില്‍ കെ. ആന്റണി രംഗത്ത് വന്നതോടെയാണ് അനിലിനെതിരെ പ്രശ്നങ്ങൾ തുടങ്ങിയത്. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡോക്യുമെന്ററിക്ക് അനുകൂലമായി പ്രതികരിച്ചതിനു പിന്നാലെയാണ് അനില്‍ തന്റെ ഭിന്ന നിലപാടുമായിവന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയോടുള്ള വിയോജിപ്പുകള്‍ നിലനിർത്തിക്കൊണ്ടുതന്നെ ഡോക്യുമെന്ററിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
തുടർന്ന് നടന്ന ചർച്ചയെ തുടർന്ന് അനിൽ ആന്റണിക്കെതിരെ കോൺഗ്രസ് നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ അനിൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേരുകയാണ് ചെയ്തത്.
ശശിതരൂരും ഏതാണ്ട് അനിൽ ആന്റണിയുടെ പാതയിലൂടെയാണിപ്പോൾ സഞ്ചാരം. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ ശത്രുപക്ഷത്ത് നിർത്തി ബിബിസിയുടെ ഡോക്യുമെന്ററിക്ക് അനുകൂലമായി പ്രതികരിച്ചതിനു പിന്നാലെയാണ് അനിൽ ആന്റണി മോദിയെ അനുകൂലിച്ചും ബിബിസിഐ യെ തള്ളിയും രംഗത്ത് വന്നത്.
ഇപ്പോൾ രാഹുൽ ഗാന്ധിയും കോൺഗ്രസും നരേന്ദ്ര മോദിയെ ശക്തമായി എതിർക്കുമ്പോഴാണ് ശശി തരൂർ മോദിയെ അനുകൂലിച്ചത് .ഇതിൽ കടുത്ത അഭിപ്രായ വ്യത്യാസമാണ് പാർട്ടിയിലുള്ളത്. രാഹുൽ ഗാന്ധിയുടെ ഒരു ദൂതൻ മുഖേന ശശി തരൂർ നടത്തിയ അഭിപ്രായ പ്രകടനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു.അതിനു ശശി തരൂർ വഴങ്ങിയിട്ടില്ല.തുടർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഫോണിൽ തരൂരുമായി സംസാരിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
താൻ നടത്തിയ പ്രസ്താവന പിൻവലിക്കുവാൻ തയ്യാറല്ല എന്നാണ് ഇപ്പോഴത്തെ ശശി തരൂരിന്റെ നിലപാട്.ഇത് തന്നെയാണ് അനിൽ ആന്റണിയുടെ കാര്യത്തിലുമുണ്ടായത്.അനിൽ ആന്റണിയോട് ബിബിസി യുടെ ഡോക്യുമെന്ററിയെ തള്ളിപ്പറഞ്ഞ നിലപാട് തിരുത്തണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടപ്പോൾ നടക്കില്ലെന്ന് അനിൽ വ്യക്തമാക്കി.അതോടെയാണ് പാർട്ടി നിലപാട് കടുപ്പിച്ചതോടെ അനിൽ രാജിവെച്ച് ബിജെപിയിൽ ചേർന്നത് .പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ കോൺഗ്രസിൽ അനിൽ ആന്റണിക്കെതിരെ ഉയർന്ന പോലെ ശക്തമായ വികാരമാണ് ഉയർന്നിട്ടുള്ളത് .അതിനാൽ കോൺഗ്രസിൽ ഒറ്റപ്പെട്ട ശശി തരൂർ അനിൽ ആന്റണിയെ പോലെ പുതിയ നിലപാട് സ്വീകരിക്കുമെന്നാണ് പറയപ്പെടുന്നത്.
ഏതായാലും ശശി തരൂർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ് .ഇത് തള്ളിപ്പറയാനും തരൂർ ശ്രമിച്ചിട്ടില്ല.
Recent Comments