പ്രശസ്ത നടന് അജയ് ദേവ്ഗണിന്റെ സഹോദരപുത്രനും സംവിധായകനുമായ അനില്‍ ദേവ്ഗണ് നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 51 വയസ്സായിരുന്നു. അജയ് ദേവ്ഗണ് തന്നെയാണ് അനുജന്റെ മരണവിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.
മുംബയില്‍ ജനിച്ചുവളര്‍ന്ന അനില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയതിനുശേഷമാണ് സിനിമയുടെ അരങ്ങിലെത്തുന്നത്. അജയ് ദേവ്ഗണ് തന്നെയാണ് അനുജനെ സിനിമയിലേയ്ക്ക് കൈപിടിച്ചുകൊണ്ടുവന്നത്.
അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. ജാന്‍, ഇതിഹാസ്, പ്യാര് തോ ഹോനാ ഹൈ താ എന്നീ അജയ് ദേവ്ഗണ് ചിത്രങ്ങളിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. തുടര്‍ന്ന് സ്വതന്ത്രസംവിധായകനായി. രാജുചാച്ചയായിന്നു ആദ്യചിത്രം. അജയ്ദേവ്ഗണ്, കാജോള്‍, ഋഷികപൂര്‍, സഞ്ജയ് ദത്ത് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായ സിനിമയാണ്. തുടര്‍ന്ന് ബ്ലാക്ക്മെയില്‍, ഹാല് ഇ ദിന് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.
അജയ് ദേവ്ഗണും സൊനാക്ഷിസിന്ഹയും അഭിനയിച്ച സണ്‍ ഓഫ് സര്‍ദാറിന്റെ ക്രിയേറ്റീവ് ഡയറക്ടറും അനില്‍ ആയിരുന്നു.
തികഞ്ഞ സംഗീതപ്രേമിയായ അനില്‍ നല്ലൊരു തബല വാദകന്കൂടിയായിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ടെത്തി അനുശോചനം അറിയിക്കുന്നത് ഒഴിവാക്കാന്‍ അജയ് ദേവ്ഗണ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം പരേതന്റെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
Recent Comments