‘നായകനായി അഭിനയിച്ച ആദ്യ സിനിമ പുറത്തിറങ്ങുമ്പോള്‍ പ്രതീക്ഷിച്ചതല്ല, 28 വര്‍ഷങ്ങള്‍ക്കു ശേഷം ഇതുപോലൊരു കുറിപ്പ്. ഈ സ്നേഹം എനിക്ക് നല്കാന് കാരണക്കാരായ ആയ പാച്ചിക്കയ്ക്കും നിര്‍മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചനും അവരുടെ സുധിയുടെ നന്ദി. സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്നേഹിക്കുന്ന, നല്ല സിനിമകള്‍ ചെയ്യുമ്പോള്‍ തിയേറ്ററില്‍ എത്തുകയും മോശം സിനിമകള്‍ പരാജയപ്പെടുത്തി ശാസിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും, സിനിമാ മേഖലയിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകരോടും ഹൃദയം നിറഞ്ഞ നന്ദി.
മലയാളിയുടെ സ്വന്തം ഉദയ പിക്ചേഴ്സ് 79 വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിജയങ്ങളേക്കാള്‍ പരാജയങ്ങളുടെ കണക്കുകളേക്കുറിച്ച് വ്യക്തമായ ‘ക്ലാരിറ്റി’ അറിയുകയും, അനുഭവിക്കുകയും ചെയ്ത ഒരു കുടുംബമാണ് ഉദയ. വിണ്ണിലെ താരം എന്ന സങ്കല്‍പ്പത്തിനേക്കാള്‍ മണ്ണിലെ മനുഷ്യനായി നില്‍ക്കാനുള്ള തിരിച്ചറിവും വിവേകവും പക്വതയും ആ പരാജയങ്ങള്‍ നല്കി. സിനിമയില്‍ വിജയങ്ങളേക്കാള്‍ കൂടുതല്‍ സാധ്യത പരാജയപ്പെടാനാ നാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിമിഷംവരെയുള്ള യാത്രയും. കൂടുതല്‍ ഉത്തരവാദിത്വത്തോടെ നല്ല കഥാപാത്രങ്ങളുമായി നല്ല സിനിമകളുമായി വീണ്ടും വരും എന്ന ഉറപ്പോടെ… നിങ്ങള്‍ നല്കുന്ന സ്നേഹത്തില്‍ നിന്നുള്ള ഉറച്ച ആത്മവിശ്വാസത്തോടെ, വിനയത്തോടെ, സ്നേഹത്തോടെ…
നിങ്ങളുടെ സ്വന്തം,
കുഞ്ചാക്കോ ബോബന്
&
ഉദയ പിക്ചേഴ്സ്…
Since1946!
Recent Comments