ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി വിഷ്ണു ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദാവീദ്. ബോക്സിംഗ് പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ആക്ഷന്‍ റിവഞ്ച് ത്രില്ലറാകും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ടീസര്‍. ഒന്നര മിനിട്ട് ദൈര്‍ഘമുള്ള ടീസറില്‍ ആക്ഷന്‍ രംഗങ്ങളുടെ പ്രൊമോ കാണാം. ചിത്രത്തില്‍ ആഷിഖ് അബു എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിക്കുന്നത്.
ലിജോമോള്‍ ആണ് നായിക. ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രമായി വിജയരാഘവനും പ്രത്യക്ഷപ്പെടുന്നു. വിനീത് തട്ടില്‍, അന്ന രാജന്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, മോ ഇസ്മയില്‍, ജെസ് കുക്കു, കിച്ചു ടെല്ലസ്, അച്ചു ബേബി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Recent Comments