സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. 75 വയസ്സായിരുന്നു. ശവസംസ്കാരം നാളെ നടക്കും.
തൃശ്ശർ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരിൽ മുരിങ്ങാത്തേരി കുരിയാക്കോസിന്റെയും മാർത്തയുടെയും മകനായി 1946 ഓഗസ്റ് 26 നു ജനിച്ചു. ചൊവ്വന്നൂർ സെന്റ്. തോമാസ് സ്കൂളിലും കുന്നംകുളം ഗവ. ഹൈസ്കൂളിലും പഠനം. അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ചു. പിന്നീട് എറണാകുളത്തേക്കു മാറുകയും ഈസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ആന്റണി ഈസ്റ്റ്മാൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ആദ്യം പത്രങ്ങൾക്കു വേണ്ടി ഫോട്ടോയെടുക്കാൻ തുടങ്ങിയതിനു ശേഷം പല വാരികകൾക്കും വേണ്ടി സിനിമാക്കാരുടെ ചിത്രങ്ങൾ എടുത്തു തുടങ്ങി.
ഇണയെത്തേടി, വയൽ, അമ്പട ഞാനേ, മൃദുല തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇണയെ തേടിയിലൂടെ സിൽക്ക് സ്മിതയെ മലയാളസിനിമയിലേക്ക് കൊണ്ടുവന്നതും ആൻറണി ഈസ്റ്റ്മാനാണ്
പാർവ്വതി പരിണയം എന്ന ചിത്രവും അദ്ദേഹം നിർമിച്ചിട്ടുണ്ട്.
മൃദുല, തസ്കരവീരൻ തുടങ്ങിയ ചിത്രങ്ങളുടെ കഥാകാരനും ആന്റണി ഈസ്റ്റ്മാനാണ്.
Recent Comments