ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഓ മേരി ലൈല ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ മനോഹരമായ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി പുറത്തുവിട്ടത്. ഡിസംബര്‍ 23 ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ഡോ. പോള്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിനാണ് വിതരണാവകാശം.
ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ആന്റണിക്കൊപ്പം സോന ഒലിക്കല്‍, നന്ദന രാജന്, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന് ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ആന്റണിയുടെ സഹപാഠി കൂടിയായ അഭിഷേക് കെ.എസ് ആണ് ചിത്രത്തിന്റെ സംവിധായകന്. നവാഗതനായ അനുരാജ് ഒ.ബി. കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ബബ്ലു അജുവാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ കിരണ്‍ ദാസ്. വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അങ്കിത്ത് മേനോനാണ്. പശ്ചാത്തലസംഗീതം സിദ്ധാര്‍ഥ പ്രദീപ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, പിആര്‍ഒ ശബരി.
Recent Comments