പ്രശസ്ത നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസമ്മതം കഴിഞ്ഞു. നവംബര്‍ 29 ഞായറാഴ്ച പെരുമ്പാവൂര്‍ സെന്റ് മേരീസ് പള്ളിയില്‍വച്ചായിരുന്നു ചടങ്ങുകള്‍. ഇതാദ്യമായി ഒരു മനസ്സമ്മതച്ചടങ്ങ് അന്നേ ദിവസം ആറ് തവണയായി നടത്തുകയും ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഈ ക്രമീകരണങ്ങള്‍. ഈ ആറ് ചടങ്ങുകളിലും പങ്കുകൊള്ളാന്‍ മോഹന്‍ലാലും ഉണ്ടായിരുന്നു. കേക്ക് മുറിച്ചും ആശംസകള്‍ നേര്‍ന്നും അദ്ദേഹം ഭാവി വധൂവരന്മാരെ അനുഗ്രഹിച്ചു.
ചക്കിയത്ത് കുടുംബാംഗവും പ്രശസ്ത അസ്ഥിരോഗ വിദഗ്ദ്ധനുമായ ഡോ. വിന്‍സെന്റിന്റെയും സിന്ധുവിന്റെയും മകന് ഡോ. എമില്‍ വിന്‍സന്റാണ് വരന്. ആന്റണിയുടെയും ശാന്തി ആന്റണിയുടെയും മൂത്ത മകള്‍ ഡോ. അലീഷയാണ് വധു.
ഇരുവരുടെയും വിവാഹം ഡിസംബര്‍ 27 ന് ചേരാനല്ലൂര്‍ പള്ളിയില്‍വച്ച് നടക്കും.
കളമശ്ശേരിയിലുള്ള ചക്കോളാസ് കല്യാണമണ്ഡപത്തില്വച്ചാണ് വിവാഹാനന്തരച്ചടങ്ങ്. വിവാഹാനന്തരച്ചടങ്ങുകളും ഘട്ടം ഘട്ടമായിട്ടാണ് സംഘടിപ്പിച്ചിട്ടുള്ളത്.
Recent Comments