മിന്നല്‍ മുരളിയുടെ തിളക്കമാര്‍ന്ന വിജയത്തിനുശേഷം സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ നഹാസ് സംവിധാനം ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിംഗ് ചിങ്ങം ഒന്നിന് ആരംഭിക്കും.
മൂന്ന് നായകന്മാരാണ് ചിത്രത്തിലുള്ളത്. ആന്റണി വര്‍ഗ്ഗീസും ഷെയ്ന് നിഗവുമാണ് ഇതിനോടകം കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍. മൂന്നാമന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. തുടക്കംമുതല്‍ ശ്രീനാഥ് ഭാസിയെ ഈ വേഷത്തിലേയ്ക്ക് പരിഗണിച്ചതായി അറിയുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് ക്ലാഷുകളാണ് കീറാമുട്ടിയായി തുടരുന്നത്. അതുകൊണ്ട് നീരജ് മാധവിനെയും പരിഗണിക്കുന്നതായി അറിയുന്നു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.
ഇതൊരു ആക്ഷന്‍ ചിത്രമാണ്. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയ അന്‍പറിവാണ് ഈ ചിത്രത്തിന് വേണ്ടി ആക്ഷന്‍ കോറിയോഗ്രാഫി ചെയ്യുന്നത്. അന്പറിവിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നിര്‍മ്മാതാവ് സോഫിയ പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത് ‘ആവേശം പകരുന്ന മറ്റൊരു ചിത്രം ഉടന്‍ വരുന്നു’ എന്നാണ്.
Recent Comments