നീണ്ടു നില്ക്കുന്ന കടല്‍ സംഘര്‍ഷത്തിന്റെ കഥയുമായി വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കലയ്ക്കടുത്തുള്ള അഞ്ചുതെങ്ങില്‍ ആരംഭിച്ചു. ആര്.ഡി.എക്സിന്റെ വന്‍ വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധായകന്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ച് നേരത്തെ കഴിഞ്ഞിരുന്നതിനാല്‍ ലളിതമായ ചടങ്ങുകള്‍ക്ക് പിന്നാലെ ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ആന്റണി വര്‍ഗീസ്, പുതുമുഖ നായിക പ്രതിഭ, ജയാ കുറുപ്പ്, ബാലതാരങ്ങളായ അഭാ എം. റാഫേല്‍, ഫസിയ മറിയം ആന്റണി എന്നിവരാണ് ആദ്യ രംഗത്തില്‍ അഭിനയിച്ചത്.
കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ചിത്രം. തീരപ്രദേശത്തിന്റെ സംസ്ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു. കടലിന്റെ പശ്ചാത്തലത്തില്‍ മുമ്പ് പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു പ്രതികാരകഥ ആദ്യമാണ്.
എഴുപതോളം ദിവസം നീണ്ടു നില്ക്കുന്ന ചിത്രീകരണത്തില്‍ ഏറെയും കടലിലെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. അഞ്ചുതെങ്ങില്‍ പതിമൂന്ന് ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനുശേഷം രാമേശ്വരത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും.
ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് സ്റ്റണ്ട് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. ആന്റണി വര്‍ഗീസിനും പ്രതിഭയ്ക്കും പുറമെ ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷബീര്‍ കല്ലറക്കല്‍, ശരത് സഭ, നന്ദു, സിറാജ്, ജയക്കുറുപ്പ്, ആഭാ എം. റാഫേല്‍, ഫൗസിയ മറിയം ആന്റണി എന്നിവരും താരനിരയിലുണ്ട്.
റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സാം സി. എസ്സിന്റേതാണ് സംഗീതം. ഗാനങ്ങള്‍ വിനായക് ശശികുമാര്‍, ഛായാഗ്രഹണം ജിതിന് സ്റ്റാന്‍സിലോസ്, എഡിറ്റിംഗ് ശ്രീജിത് സാരംഗ്, കലാസംവിധാനം മനുജഗദ്, മേക്കപ്പ് റോണെക്സ് സേവ്യര്‍, കോസ്റ്റിയൂം ഡിസൈന്‍ നിസ്സാര്‍ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്, പ്രൊഡക്ഷന്‍ മാനേജര്‍ പക്രു കരീത്തറ, എക്സിക്കുട്ടീവ് സനൂപ് മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ നിദാദ് കെ.എന്‍.
Recent Comments