1995 ല്‍ തിയ്യേറ്ററിലെത്തിയ കിംഗ് എന്ന മലയാള സിനിമയില്‍ വാണിവിശ്വനാഥ് അവതരിപ്പിച്ച അസിസ്റ്റന്റ് കളക്ടര്‍ അനുര മുഖര്‍ജിയുടെ അതേ ഭാവത്തില്‍ മഹാരാഷ്ട്ര ഐഎഎസ് കേഡറില്‍ ഒരു വനിത പ്രത്യക്ഷപ്പെട്ടു. അവരുടെ പേരാണ് പൂജ ഖേദ്ക്കര്‍. അഹങ്കാരത്തിനു കൈയും കാലുമുള്ള കഥാപാത്രമായിരുന്നു അനുര മുഖര്‍ജി.
അക്കാലത്ത് കിംഗ് എന്ന സിനിമ വമ്പന്‍ ഹിറ്റായിരുന്നു. പിന്നീട് കിംഗ് ആന്റ് കമ്മീഷണര്‍ എന്ന സിനിമ വന്നു. മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. അലി നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ രഞ്ജി പണിക്കരുടേതാണ്. ജോസഫ് അലക്സ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കി. ഇപ്പോഴും യൂട്യൂബില്‍ കിംഗ് കാണുന്നവര്‍ ധാരാളമാണ്. ഈ സിനിമയില്‍ സുരേഷ് ഗോപി ഗസ്റ്റ് റോളിലാണ്. അതേസമയം കമ്മീഷണര്‍ എന്ന സിനിമയില്‍ സുരേഷ് ഗോപി ഹീറോയും.
അനുര മുഖര്‍ജിയെ പോലെയാണ് മഹാരാഷ്ട്ര കേഡറിലെ പൂജ ഖേദ്ക്കര്‍ പെരുമാറിയത്. വാണിവിശ്വനാഥ് സിനിമയില്‍ ആ കഥാപാത്രത്തെ ഉജ്വലമാക്കിയെങ്കില് പൂജ ഖേദ്ക്കര്‍ ജീവിതത്തിലാണ് ആടി തിമിര്‍ത്തത്. അധികാര ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഐഎഎസ് പ്രൊബേഷണര്‍ ഓഫീസര്‍ പൂജ ഖേദ്ക്കര്‍ പൂനെയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റി. പുനെ കളക്ടര്‍ ഡോ. സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തെ തുടര്‍ന്നാണ് നടപടി.
UPSC പരീക്ഷകളില്‍ 821-ാം റാങ്ക് (PWD-5) നേടിയ പൂജ ഖേദ്ക്കര്‍ 2023 ബാച്ചിലെ കഅട ട്രെയിനി ഓഫീസറാണ്.
കഴിഞ്ഞ രണ്ട് മാസമായി ട്രെയിനികള്‍ക്ക് നല്‍കാത്ത പ്രത്യേകാവകാശങ്ങള്‍ ആവശ്യപ്പെട്ട് പൂജ ഖേദ്ക്കര്‍ വിവാദത്തിലായി. പൂജ ഖേദ്ക്കര്‍ തന്റെ സ്വകാര്യ ഔഡി വാഹനത്തില്‍ ചുവപ്പ്-നീല ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിക്കുകയും കാറില്‍ ‘മഹാരാഷ്ട്ര സര്‍ക്കാര്‍’ എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ബീക്കണ്‍ ലൈറ്റ് പതിച്ച വാഹനത്തിന്റെ ചിത്രം വൈറലായതോടെ സംഭവം പുറത്തറിഞ്ഞു.
തന്റെ പേരില്‍ ലെറ്റര്‍ഹെഡ്, വിസിറ്റിംഗ് കാര്‍ഡ്, പേപ്പര്‍ വെയ്റ്റ്, നെയിംപ്ലേറ്റ്, റോയല്‍ സീല്‍, ഇന്റര്‍കോം എന്നിവ നല്‍കാനും റവന്യൂ അസിസ്റ്റന്റിന് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു പ്രൊബേഷണര്‍ എന്ന നിലയില്‍ ഈ പ്രത്യേകാവകാശങ്ങള്ക്കൊന്നും അര്‍ഹതയില്ലെങ്കിലും ഒരു പ്രത്യേക ഓഫീസ് ചേമ്പറും സമര്‍പ്പിതരായ സ്റ്റാഫും അവര്‍ ആവശ്യപ്പെട്ടു. എന്നാലിപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം നിരവധി ആരോപണങ്ങളാണ് അവര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. അവരുടെ ജാതി സര്‍ട്ടിഫിക്കറ്റിലും സംശയമുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ക്ക് ആറു തവണ വിളിച്ചിട്ടും അവര്‍ ഹാജരായില്ല. ഇവരുടെ സിവില്‍ സര്‍വീസ് നിയമനം ശരിയല്ലെന്നും ആക്ഷേപമുണ്ട്. ഒരു പക്ഷെ പൂജയുടെ ഐഎഎസ് പദവി തിരിക്കാനുള്ള സാധ്യതയുണ്ട്. അവരുടെ അഹങ്കാരത്തിനു ലഭിച്ച തിരിച്ചടിയാണിത്.
Recent Comments