സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മറുവശം’ ടെയ്ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ചിത്രം ഈ മാസം 7ന് തിയേറ്ററിൽ റിലീസ് ചെയ്യും. ജയശങ്കർ കാരിമുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം.
ഷെഹിന് സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകന് വ്യക്തമാക്കി. രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യില്‍ ഫിലിം മാർക്കറ്റിൽ മറുവശം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി,ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ. ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ്. റോയ് .തുടങ്ങിയവരാണ് താരങ്ങൾ. വിതരണ കമ്പനിയായ സൻഹ സ്റ്റുഡിയോസ് മറുവശം കേരളത്തിലെ തിയേറ്ററിലെത്തിക്കും.
ഛായാഗ്രഹണം- മാർട്ടിൻ മാത്യു, ഗാനരചന -ആന്റണി പോൾ, സംഗീതം – അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, പി.ആർ.ഒ- പി.ആർ. സുമേരൻ
Recent Comments