ഐ ഫോണ്‍ 16 സീരീസിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് അപ്പിള് സി.ഇ.ഒ കുക്ക്. കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിലെ ഗ്ലോടൈം ഇവന്റില്‍ വച്ചാണ് ഉല്‍പ്പന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയാണ് പ്രധാന മോഡലുകള്‍.
കൂടാതെ എയര്‍പോഡ് 4 ന്റെ പുതിയ വേരിയന്റുകളും ആപ്പിള്‍ അവതരിപ്പിച്ചു. പുതുക്കിയ വാച്ച് സീരീസ് 10 ന്റെ ലോഞ്ചിംഗും നടത്തി. ആപ്പിളിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ ലോഞ്ച് എഐയുടെ പ്രഖ്യാപനവേദി കൂടിയായി മാറി. ഗെയിമിംഗിനും വലിയ സ്ഥാനം നല്‍കുന്നുവെന്ന തോന്നലും അതിലൂടെ വിഷന്‍ പ്രോയുടെ ഭാവി സാധ്യതകളും ആപ്പിള്‍ അനാവരണം ചെയ്തു.
ആപ്പിള്‍ ഇന്റലിജന്റ്സിനായി എ 18 പ്രോ ചിപ്, വലിയ ഡിസ്പ്ലേ, ക്യാമറ നിയന്ത്രണം, ഗെയിമിംഗിനുള്ള അതിശയകരമായ ഗ്രാഫിക്സ്, ക്വാഡ്-പിക്സല്‍ സെന്‍സറുള്ള ഒരു പുതിയ 48MP പ്യൂഷന് ക്യാമറ ഫീച്ചര്‍ തുടങ്ങി നരവധി സവിശേഷതകളുമായി ഐഫോണ്‍ പ്രോ മോഡലുകളെത്തി. സിരി സിസ്റ്റം ആപ്പുകളുമായി കൂടുതല്‍ മെച്ചപ്പെട്ട താരത്തില്‍ സംയോജിപ്പിച്ചതായും ആപ്പിള്‍ അവകാശപ്പെട്ടു. 8 കോര്‍ ന്യൂറല്‍ എഞ്ചിനോടുകൂടിയ പുതിയ A18 ചിപ്സെറ്റില്‍ AAA ഗെയിമുകള്വരെ മികവുറ്റതായി പ്രവര്‍ത്തിക്കും. ഐഫോണ്‍ 16 പ്രോയില്‍ 6.3 ഇഞ്ച്, ഐഫോണ്‍ 16 പ്രോ മാക്സില്‍ 6.9 ഇഞ്ച് എന്നിങ്ങനെയാണ് ഡിസ്പ്ലേ വലുപ്പം വരുന്നത്. രണ്ട് മോഡലുകളും കരുത്തുറ്റതും ഭാരം കുറഞ്ഞതുമായ ടൈറ്റാനിയം രൂപകല്‍പ്പനയിലാണ് എത്തുന്നത്. ഗ്ലാസിനേക്കാള്‍ രണ്ട് മടങ്ങ് കടുപ്പമുള്ള ഏറ്റവും പുതിയ തലമുറ സിറാമിക് ഷീല്‍ഡും സുരക്ഷ ഉറപ്പുവരുത്തുന്നു. ആപ്പിള്‍ വാച്ച് സീരീസ് 10, ആപ്പിള്‍ വാച്ച് അള്‍ട്രാ 2, എയര്‍പോഡുകള്‍ 4 എന്നിവയും കമ്പനി കുപര്ടിനോ ആസ്ഥാനത്ത് നടന്ന ഇറ്റ്സ് ഗ്രോടൈം ഇവന്റില്‍ പ്രഖ്യാപിച്ചു.
ഐഫോണിന്റെ വില:
ഐഫോണ്‍ 16 ന്റെ വില തുടങ്ങുന്നത് 799 ഡോളറിലാണ്.
ഐഫോണ്‍ 16 പ്ലസിന്റെ വില 899 ഡോളറിലും തുടങ്ങുന്നു.
ഏറ്റവും മികച്ച ഹാര്‍ഡ് വെയറും ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുള്ള ഐഫോണ്‍ 16 പ്രോയുടെ വില 999 ഡോളറാണ്. ഐഫോണ്‍ 16 പ്രോ മാക്സിന്റെ വില 1199 ഡോളറാണ്.
ഇന്ത്യയില്‍ ഐഫോണ്‍ 16 ന് 79990 രൂപയ്ക്ക് അവതരിപ്പിച്ചേക്കും. ഐഫോണ്‍ 16 പ്ലസ് 89900 രൂപയ്ക്കും ഐഫോണ്‍ 16 പ്രോ തുടക്ക വേരിയന്റിന് 1,19,900 രൂപയ്ക്കും പ്രോമാക്സ് 1,44,900 രൂപയ്ക്കും അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. വില്‍പ്പന സെപ്തംബര്‍ 20 ന് ആരംഭിക്കും.
സ്പെസിഫിക്കേഷന്‍സ്:
പുതിയ ഐഫോണ്‍ 16 മോഡലുകള്‍ക്ക് 48MP പ്രൈമറി സെന്‍സറും 12MP അള്‍ട്രാവൈഡ് ലെന്‍സും ലഭിക്കും. മോഡലുകള്‍ക്ക് ഫേസ്ടൈമിനായി 12 എം.പി. ഫ്രണ്ട് ഷൂട്ടറും ഉണ്ട്. യു.എസ്.ബി സി ചാര്‍ജിംഗ് കണക്ടറും 25W വരെ വയര്‍ലെസ് ചാര്‍ജ്ജിംഗും വരുന്നു.
ഐഫോണ്‍ 16 പ്രോ മാക്സില്‍ എക്കാലത്തെയും മികച്ച ബാറ്ററി ലൈഫ് ഉണ്ടായിരിക്കും എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. എ18 പ്രോ എന്ന പുതിയ ചിപ്പാകും. പുതിയ 6 കോര്‍ ജിപിയുവിലൂടെ ഗെയിമിങ്ങിനും മെച്ചപ്പെട്ട പ്രകടനം നല്കാന് എ18 പ്രോ ചിപ്പ് സെറ്റിനാകും. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ രണ്ട് പുതിയ സ്ക്രീന്‍ വലുപ്പങ്ങളില്‍ വരുന്നു. യഥാക്രമം 6.3 ഇഞ്ച്, 6.9 ഇഞ്ച് എന്നിങ്ങനെ ഐഫോണ്‍ 16 പ്രോയും ആപ്പിള്‍ 16 പ്രോ മാക്സും എ18 പ്രോ ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുന്നു.
പുതിയ പ്രഖ്യാപനങ്ങള്‍:
ആപ്പിള്‍ വാച്ച് സീരീസ് 10: ആപ്പിളിന്റെ അടുത്ത തലമുറ സ്മാര്‍ട്ട് വാച്ചില്‍ ഡിസൈന്‍ പരിഷ്ക്കരണങ്ങളോടെ പുതിയ മോഡലുകള്‍ എത്തി.
എയര്‍പോഡ്സ് 4: ആപ്പിളിന്റെ ജനപ്രിയ വയര്‍ലെസ് ഇയര്‍ബഡുകളുടെ പുതുക്കിയ പതിപ്പ് പ്രഖ്യാപിച്ചു.
ആപ്പിളിന്റെ വെബ് സൈറ്റ്, യുട്യൂബ്, ആപ്പിള്‍ ടിവി എന്നിവയില്‍ ഇവന്റ് കാണാന്‍ കഴിയും. ഒപ്പം വിലയും വിലയിരുത്തലുകളും വിശദാംശങ്ങളും.
Recent Comments