ചെകുത്താന് എന്ന് വിളിക്കുന്ന അജു അലക്സും ആറാട്ടണ്ണന് എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയും ചെയ്യുന്ന ഒരേ കാര്യമാണെന്ന് നടന് ബാല. ഇവരെപ്പോലെയുള്ള നെഗറ്റീവ് യുട്യൂബര്‍മാരെ തടയണമെന്നും ബാല പറഞ്ഞു. ഫെയ്സ് ബുക്ക് ലൈവിലൂടെയായിരുന്നു നടന്റെ പ്രതികരണം.
‘പറഞ്ഞുതീര്‍ക്കാന്‍ സാധിക്കാത്തത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയ ആളാണ് ലാലേട്ടന്. അദ്ദേഹത്തിന്റെ അമ്മയുടെ പിറന്നാല്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ലാലേട്ടനോട് ഞാന്‍ സംസാരിച്ചിരുന്നു. അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. എവിടെയാണ് ഉള്ളതെന്നും കൊച്ചിയില്‍ വരുമ്പോള്‍ നേരിട്ട് കാണണമെന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. പറയേണ്ട നല്ല കാര്യങ്ങളൊക്കെ പറഞ്ഞശേഷം അദ്ദേഹത്തെ അപമാനിച്ച വിഷയത്തെക്കുറിച്ചും സംസാരിച്ചു. അദ്ദേഹത്തിന്റെ ക്വാളിറ്റി നോക്കണം. ഇത്രയും തരംതാഴ്ന്ന ചെകുത്താനെപ്പോലുള്ള ആളുകള്‍ വളരെ മോശം പരാമര്‍ശമാണ് നടത്തിയത്. ഒറിജിനല്‍ വീഡിയോ കണ്ടിട്ട് സഹിക്കാന്‍ പറ്റിയില്ല. ഇതെല്ലാം ചെയ്തിട്ടും ഒരു നെഗറ്റീവോ ദേഷ്യമോ ഒന്നും പറയുകയോ കാണിക്കുകയോ ചെയ്തില്ല. എല്ലാം ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് അദ്ദേഹം നില്‍ക്കുന്നത്. എന്തൊരു ക്വാളിറ്റിയാണ് ലാലേട്ടന്റേത്. ഇത്രയും നന്മ ചെയ്തിട്ട് ചീത്ത കേള്‍ക്കുമ്പോഴും ഇനിയും നന്മ ചെയ്യണമെന്ന രീതിയിലാണ് അദ്ദേഹം നില്‍ക്കുന്നത്. വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്.
നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനെ കേരളത്തിന് ഇഷ്ടമാണ്. സത്യം എന്തായാലും ജയിക്കും. അതിന് കുറച്ച് സമയമെടുക്കും. കള്ളത്തരം പെട്ടെന്ന് വൈറലാകും, പക്ഷേ അതി്ന അധികം ആയുസ്സില്ല. നല്ല മനസ്സുള്ള ഒരാളുടെ മനസ്സ് സങ്കടപ്പെട്ട് കണ്ണില്‍നിന്നും കണ്ണുനീര് വന്നാല്‍ ആ കണക്ക് മനുഷ്യനല്ല, ദൈവം തീര്‍ക്കും. അതിന്റെ ശിക്ഷ ഭയങ്കരമായിരിക്കും. ഇതുപോലുള്ള നെഗറ്റീവ് ആളുകള്‍ക്ക് നമുക്കൊരു ഫുള്‍സ്റ്റോപ്പ് വെക്കണം. ആറാട്ടണ്ണന്റെ ഒരു അഭിമുഖം കണ്ടു. പേടിച്ചാണ് അയാള്‍ അതിന് നില്ക്കുന്നതുതന്നെ. ലാലേട്ടനെ ചെകുത്താന് കഴിഞ്ഞ പത്ത് വര്‍ഷമായി ചീത്ത പറയുന്നുണ്ട്. അത് ഭയങ്കര മോശം കാര്യമാണെന്നൊക്കെയാണ് അയാള്‍ പറയുന്നത്. അഭിമുഖം നടത്തുന്ന ആള്‍ക്ക് മനസാക്ഷിയുണ്ടെങ്കില്‍ ചോദിക്കാം, ഇതല്ലേ പുള്ളിയും ചെയ്തുകൊണ്ടിരുന്നത്. ധൈര്യമായിട്ട് ചോദിക്കണം. സന്തോഷ് വര്‍ക്കി ലാലേട്ടനെ മാത്രമല്ല, എല്ലാ നടിമാരെയും അവഹേളിക്കുകയാണ്. എന്നിട്ടാണ് ഇന്ന് ജനിച്ച കുട്ടിയെപ്പോലെ ചെകുത്താന് ചെയ്തത് തെറ്റാണെന്ന് പറയുന്നത്.
ചെകുത്താന് ചെയ്തത് തെറ്റാണെങ്കില്‍ നിങ്ങള്‍ ചെയ്തും തെറ്റാണ്. നടിമാരെക്കുറിച്ചും എന്നെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടത്തിന്റെ പോസ്റ്റര്‍ കണ്ടിട്ട് പടം ഫ്ളോപ്പ് ആകുമെന്ന് പറയുന്നവരുണ്ട്. പടം കണ്ടില്ല, പക്ഷേ മോശം ആണെന്ന് പറയും ചിലര്‍. ഇങ്ങനെയുള്ള നെഗറ്റീവ് യുട്യൂബേഴ്സിന് ഫുള്‍സ്റ്റോപ്പ് ഇടണം. ചെകുത്താന് ചെകുത്താന് തന്നെ കുഴി തോണ്ടിയതാണ്.’ ബാല പറഞ്ഞു.
മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനാണ് ചെകുത്താന് എന്ന യുട്യൂബ് ചാനല്‍ ഉടമ അജു അലക്സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലായിരുന്നു നടപടി.
Recent Comments