യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ എട്ട് പേരുടെ ജീവനെടുത്ത സ്ഫോടനത്തിനു പിന്നിൽ വിദേശ ശക്തികൾ പ്രവർത്തിച്ചിരുന്നതായി അഭ്യൂഹം. പോലീസ് നടത്തിയ അനേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത് .അതുകൊണ്ട് ഈ കേസിൽ ഇന്റർപോളിന്റെ സഹായം കേരള പോലീസ് തേടിയതായാണ് വിവരം .2023 ഒക്ടോബർ 29 നായിരുന്നു കളമശേരിയിൽ സ്ഫോടനം നടന്നത്.
താൻ തനിച്ചാണ് ബോംബ് സ്ഫോടനം നടത്തിയത് എന്നാണ് പ്രതിയായ എറണാകുളം ജില്ലയിലെ തമ്മനം സ്വദേശി മാർട്ടിൽ സ്വയം പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയത് .തൃശൂർ ജില്ലയിലെ കൊടകര പോലീസ് സ്റ്റേഷനിലെത്തിയാണ് അയാൾ കീഴടങ്ങിയത് .കളമശ്ശേരിയിൽ സ്ഫോടനം നടത്തി എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ഹാജരാവാതെ ഏതാണ്ട് 47 കിലോമീറ്റർ അകലെയുള്ള കൊടകരയിൽ പ്രതി എന്തുകൊണ്ട് കീഴടങ്ങി എന്ന ചോദ്യം ഉയർന്നിരുന്നു.അത് സംബന്ധിച്ച് പോലീസ് ഫലപ്രദമായി അനേഷിച്ചില്ലെന്ന് വിമർശനം ഉയർന്നിരുന്നു.അതുപോലെ ഗൾഫിൽ ജോലി ചെയ്തിരുന്ന പ്രതി മാർട്ടിന്റെ ഗൾഫിലെ സുഹൃത്തുക്കളെക്കുറിച്ചും പോലീസ് അനേഷണം ഉണ്ടായില്ല .
പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.അതിനാൽ കേസിൽ നിന്നും പ്രതി രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്..2023 ഏപ്രിൽ 23 നാണ് എട്ട് പേർ കൊല്ലപ്പെട്ട കളമശേരി സ്ഫോടന കേസിൽ പൊലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് .
യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്റെ അവസാന ദിവസമായിരുന്നു സ്ഫോടനം. പ്രതി മാർട്ടിനും യഹോവ സാക്ഷിയാണ് .രാവിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തുടങ്ങി. 9.20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളില്‍ 2500 ലധികം ആളുകളുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ട് സ്ഫോടനങ്ങള്‍ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടര്‍ന്നാണ് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേറ്റത്. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. ഹാളിൽ നിന്ന് പരിഭ്രാന്തരായി ആളുകള്‍ പുറത്തേക്ക് ഓടിയപ്പോഴും നിരവധി പേര്‍ക്ക് വീണു പരിക്കേറ്റു.
ഫയര്‍ഫോഴ്സും പോലീസും അതിവേഗമെത്തി തീ അണച്ചെങ്കിലും കേരളത്തിൻ്റെ ചരിത്രത്തിലേറ്റ ഏറ്റവും വലിയ നോവായി ഈ സംഭവം മാറി. കണ്വെന്ഷന് സെന്റര്‍ സീല്‍ ചെയ്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആസൂത്രിതമായ സ്ഫോടനമാണെന്ന് തിരിച്ചറിഞ്ഞത്. എൻ ഐ എ സംഘവും ഉടൻ കളമശ്ശേരിയിലെത്തിയിരുന്നു. ഹാളിൽ നിന്ന് സ്ഫോടനം സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു അന്വേഷണം തുടരുന്നതിനിടെ ആണ് തമ്മനം സ്വദേശി മാർട്ടിൽ പോലീസ് സ്റ്റേഷനിൽ ഹാജരായി സ്ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തിയത്. പ്രതി അന്ന് മുതൽ പ്രതി ജയിലിലാണ്.
ഇന്റർ പോളിന്റെ സഹായമില്ലാതെ കളമശ്ശേരി സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വിദേശ ശക്തികളെ കണ്ടെത്താൻ കഴിയില്ല.ഇന്റർ പോളിനു സ്വന്തമായി പോലീസില്ല .ഓരോ രാജ്യങ്ങളിലെ പൊലീസാണ് ഇന്റർ പോൾ .ഇന്ത്യയിൽ അത് സിബിഐയാണ് .
Recent Comments