ആരിഫ് മുഹമ്മദ് ഖാന് കേരള ഗവര്‍ണറായി തുടരും. നാളെ (സെപ്തംബര്‍ 5) അദ്ദേഹം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും. മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഞ്ചുവര്‍ഷം തികയുന്ന ദിവസം തന്നെ മാറിയിരുന്നു. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്യത്തില്‍ ഇതുവരെ കേന്ദ്രസര്‍ക്കാരില്‍നിന്നു തീരുമാനം വന്നിട്ടില്ല.
ഭരണഘടനാ പ്രകാരം ഗവര്‍ണര്‍ക്ക് അഞ്ചുവര്‍ഷം എന്ന കൃത്യമായ കാലാവധിയില്ല. പുതിയ ഗവര്‍ണറെ നിയമിക്കുന്നതുവരെ തല്‍ സ്ഥാനത്ത് തുടരാം. പി. സദാശിവം അഞ്ചുവര്‍ഷം തികച്ചപ്പോള്‍ തന്നെ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ ഗവര്‍ണറായി നിയമിച്ചിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ കേരള ഗവര്‍ണര്‍ സ്ഥാനത്ത് ആറുമാസം തികയ്ക്കാതെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്തിന് ഒഴിയേണ്ടിവന്നു.
രണ്ടാഴ്ച മുന്‍പു ഡല്‍ഹിയില്‍ രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയപ്പോഴും സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഉണ്ടായില്ലെന്നാണ് വിവരം.
Recent Comments