കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തില്‍നിന്ന് മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പ്, ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ തെരഞ്ഞെടുത്തു.
സംവിധായകന് ആര്. ശരത് ചെയര്‍മാനും ഷെറി, രഞ്ജിത് ശങ്കര്‍, അനുരാജ് മനോഹര്‍ ജീവ കെ.ജെ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തെരഞ്ഞെടുത്തത്.
‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേയ്ക്ക് 12 ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. വഴക്ക്, ആയിരത്തൊന്ന് നുണകള്‍, ബാക്കി വന്നവര്‍, പട, നോര്‍മല്‍, ഗ്രേറ്റ് ഡിപ്രഷന്, വേട്ടപ്പട്ടികളും ഓട്ടക്കാരും, ആണ്, ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, ധബാരി ക്യുരുവി, ഫ്രീഡം ഫൈറ്റ്, 19(1)(a) എന്നിവയാണ് ആ ചിത്രങ്ങള്‍.
ലൊകാര്‍ണോ-ബുസാന്‍-ലണ്ടന്‍ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളകളിലും അറിയിപ്പ് മത്സരിച്ചിരുന്നു. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.
Recent Comments