പ്രശസ്ത സംവിധായകന് കണ്ണന് താമരക്കുളം അര്‍ജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന ‘വിരുന്നി’ല്‍ ആശ ശരത്താണ് കേന്ദ്രകഥാപാത്രം. ദിലീപ് നായകനായ ജാക് ആന്റ് ഡാനിയേലിനു ശേഷം അര്ജ്ജുന് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രംകൂടിയാണിത്. ആശ ശരത്തിന്റെ കഥാപാത്രത്തിലൂടെയാണ് വിരുന്നിന്റെ കഥ വികസിക്കുന്നത്. ദിനേശ് പള്ളത്തിന്റേതാണ് കഥ, തിരക്കഥ, സംഭാഷണം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സംവിധായകന് കണ്ണന് താമരക്കുളം പറഞ്ഞു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയാലുടന്‍ ചിത്രീകരണം ആരംഭിക്കും. മുകേഷ്, അജു വര്‍ഗ്ഗീസ്, ഹരീഷ് പേരടി, ബൈജു എന്നിവര്‍ക്ക് പുറമെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബി കെ ഹരിനാരായണന്, റഫീക്ക് അഹമ്മദ് എന്നിവരുടേതാണ് ഗാനരചന.
കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐയുടെ അഞ്ചാംഭാഗത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നതും ആശാശരത്താണ്.
തനിക്കേറെ അഭിനയ സാധ്യതയുള്ള രണ്ട് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ആശ ശരത്ത് പറഞ്ഞു. പ്രത്യേകിച്ച് രാജ്യത്തെ ചലച്ചിത്ര ആസ്വാദകര്‍ ഏറെ ആരാധിക്കുന്ന രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം. മമ്മൂക്കയോടൊപ്പം ഞാന്‍ വര്‍ഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ ആരാധനയോടെ നോക്കിക്കാണുന്ന താരമാണ് മമ്മൂക്ക. അര്‍ജ്ജുനെയും ഞാന്‍ വളരെ ബഹുമാനത്തോടെ കാണുന്നു. ഈ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ആശ ശരത്ത് പറഞ്ഞു. വാര്‍ത്താപ്രചരണം പി.ആര്. സുമേരന്‍.
Recent Comments