ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ അടുത്ത മാസം ഫെബ്രുവരിയിൽ തെരെഞ്ഞെടുക്കുമെന്നാണ് വിവരം. നിലവിലെ ജെപി നദ്ദയുടെ പിൻഗാമിയായി വരുന്ന പുതിയ ബിജെപി അധ്യക്ഷനെ ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്ന് പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു .
പാർട്ടിയുടെ പുതിയ ദേശീയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ജനുവരി പകുതിയോടെ അവസാനിക്കുമെന്നാണ് സൂചന .ഇപ്പോൾ സംഘടനാ തിരഞ്ഞെടുപ്പ് പകുതിയിലധികം സംസ്ഥാന യൂണിറ്റുകളിലും ഏതാണ്ട് പൂർത്തിയായായിയെന്നാണ് ലഭിക്കുന്ന വിവരം .
ബിജെപിയുടെ 60 ശതമാനം സംസ്ഥാന യൂണിറ്റ് പ്രസിഡൻ്റുമാരുടെയും കാലാവധി അവസാനിച്ചെന്നും അടുത്ത മാസം പകുതിയോടെ അവരുടെ പകരക്കാർ നിലവിൽ വരുമെന്നും ഒരു മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കി. കേരളത്തിൽ കെ സുരേന്ദ്രൻ മാറി പുതിയ പ്രസിഡന്റും ഫെബ്രുവരി മാസത്തിൽ എത്തും.
ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് അതിൻ്റെ പകുതി സംസ്ഥാന ഘടകങ്ങളില്ലെങ്കിലും സംഘടനാ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കണമെന്നാണ് ബിജെപിയുടെ ഭരണഘടന അനുശാസിക്കുന്നത് .
ബിജെപിയുടെ പുതിയ അധ്യക്ഷൻ ആരാണെന്നതിനെ ചൊല്ലി പലരുടെയും പേരുകൾ അന്തരീക്ഷത്തിലുണ്ട് .എന്നാൽ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്നത് രാജസ്ഥാനിൽ നിന്നുള്ള ദളിത് നേതാവും മുൻ കേന്ദ്ര സഹമന്ത്രിയായ അർജുൻ രാം മേഘ്വാൾ ആണ് .കോൺഗ്രസ് ഉയർത്തുന്ന പിന്നോക്ക രാഷ്ട്രീയത്തെ മറികടക്കുകയാണ് ബിജെപി ഇതുവഴി ലക്ഷ്യംവെക്കുന്നത്.കോൺഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷൻ മല്ലികാർജുന കാർഗെ കർണാടകയിൽ നിന്നുള്ള ദളിത് നേതാവാണ് .
ടെലിഫോൺ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച അർജുൻ രാം മേഘ്വാൾ പിന്നീട് ഐ.എ.എസ് നേടി. സിവിൽ സർവീസിൽനിന്ന് രാഷ്ട്രീയത്തിലെത്തി. ബി.ജെ.പിയുടെ നിലവിൽ ലോക്സഭയിലെ ചീഫ് വിപ്പ്. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ നെയ്ത്ത് കുടുംബത്തിലാണ്അദ്ദേഹം ജനിച്ചത് . ലോക്സഭയിൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ സൈക്കിൾ ചവിട്ടി എത്തുന്ന മേഘ്വാൾ സത്യപ്രതിജ്ഞാച്ചടങ്ങിനു സൈക്കിളിൽ പുറപ്പെട്ടതും വാർത്തയായിരുന്നു. രണ്ടാം തവണയാണ് അദ്ദേഹം സൈക്കിളിൽ എത്തുന്നത് .. 2016 ജൂലൈയിൽ ധനകാര്യ സഹമന്ത്രിയായിയിരുന്നു ..
.നിലവിൽ കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ കെ പി നദ്ദ 2020 ഫെബ്രുവരിയിലാണ് ബിജെപി യുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റത് .
ഒരു പ്രസിഡൻ്റിൻ്റെ കാലാവധി മൂന്ന് വർഷമാണെങ്കിലും, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം നേരിട്ട് അധികാരത്തിൽ തിരിച്ചെത്തിയ സാഹചര്യത്തിലാണ് കെ പി നദ്ദ യ്ക്ക് കാലാവധി നീട്ടിനൽകിയത്.
1980 ൽ രൂപീകരിക്കപ്പെട്ട ബിജെപിയുടെ പ്രഥമ ദേശീയ അധ്യക്ഷൻ എ ബി വാജ്പേയി ആയിരുന്നു.പിന്നീട് എൽ കെ അദ്വാനി ,മുരളി മനോഹർ ജോഷി ,എൽ കെ അദ്വാനി ,കുശഭു താക്കറെ ,ബംഗാരുലക്ഷ്മൺ ,ജന കൃഷ്ണമൂർത്തി,വെങ്കയ്യ നായിഡു ,എൽ കെ അദ്വാനി ,രാജനാഥ് സിംഗ് ,നിതിൻ ഗഡ്കരി ,രാജ്നാഥ് സിംഗ് ,അമിത്ഷാ ,കെപി നഡ്ഡ (തുടരുന്നു) ഇങ്ങനെയാണ് 1886 മുതൽ ഇതുവരെയുള്ള ബിജെപിയുടെ ദേശീയ അധ്യക്ഷന്മാരുടെ പട്ടിക .അതിൽ അദ്വാനി മൂന്നുവട്ടവും അമിത്ഷായും കെപി നഡ്ഡയും രണ്ടു തവണ വീതവും ദേശീയ അധ്യക്ഷന്മാരായിട്ടുണ്ട്.
Recent Comments