അര്‍ജുന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചശേഷം മൃതദേഹം ഇന്ന് വൈകിട്ടോ നാളെയോ കുടുംബാംഗങ്ങള്‍ക്കു വിട്ടു നല്‍കും. അര്‍ജുന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. അസ്ഥിയുടെ ഒരു ഭാഗമാണ് പരിശോധനയ്ക്കായി എടുത്തത്. ഇത് മംഗളൂരു എഫ്എസ്എല് ലാബിലേക്ക് അയച്ചിട്ടുണ്ട്. കര്‍വാര്‍ ആശുപത്രിയിലാണ് അര്‍ജുന്റെ മൃതദേഹമുള്ളത്. ഡിഎന്‍എ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, അര്‍ജുന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ ഏറ്റെടുക്കും. അതിനുള്ള ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. 72 ദിവസത്തിനുശേഷമാണ് ഗംഗാവലി പുഴയില്‍നിന്ന് അര്‍ജുന്റെ മൃതദേഹവും ലോറിയും ലഭിച്ചത്. ജൂലൈ 16 ന് മംഗളൂരുഗോവ റൂട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്.
അര്ജുന് ഓടിച്ചിരുന്ന ലോറി ഇന്നു പൂര്‍ണമായും കരയിലേക്കു കയറ്റും. ഇന്നലെ ക്രെയിനിലെ വടം പൊട്ടിയതാണ് ദൗത്യം അവസാനിപ്പിക്കാന്‍ കാരണം. ട്രക്കില്‍ ഇന്നു കൂടുതല്‍ പരിശോധനയും നടക്കും. കാണാതായ കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന് എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Recent Comments