ബാലയുടെ ഏറ്റവും പുതിയ ചിത്രമായ വണങ്കാനില്‍നിന്ന് സൂര്യ പിന്മാറിയത് ആഴ്ചകള്‍ക്ക് മുമ്പാണ്. കഥ സൂര്യയ്ക്കിണങ്ങുന്നതല്ല എന്ന കാരണം പറഞ്ഞാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം സൂചിപ്പിച്ച് ബാല ഒരു പത്രക്കുറിപ്പും ഇറക്കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം ഇരുവരുടെയും മാനസിക അനൈക്യമെന്നാണ് അണിയറ വര്‍ത്തമാനം.
ഒരു അഭിനേതാവെന്ന നിലയില്‍ സൂര്യ തമിഴകത്ത് ശക്തമായ സാന്നിദ്ധ്യമുറപ്പിച്ചത് ബാല സംവിധാനം ചെയ്ത നന്ദയ്ക്കും പിതാമഹനും ശേഷമാണ്. പിന്നീടുള്ള സൂര്യയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. സൂപ്പര്‍താര പദവിയിലേയ്ക്കും അദ്ദേഹം അനായാസേന നടന്നുകയറി. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ വേറിട്ട സിനിമാനുഭവങ്ങള്‍ സമ്മാനിച്ചിട്ടുള്ള ബാലയ്ക്ക്, തമിഴകത്തിന് പുറത്തും നിരവധി ആരാധകരുണ്ട്. ഏറെനാളുകളായി ഇരുവരുടെയും ഒത്തുചേരലിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകരും. വണങ്കാനിലൂടെ അവരുടെ സമാഗമം ഉറപ്പിച്ചിടത്താണ് പൊടുന്നനെയുള്ള ഇരുവരുടെയും വേര്പിരിയലുണ്ടാകുന്നത്.
ഏതായാലും ബാലയുടെ വണങ്കാനുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റ്സ് സൂര്യയ്ക്ക് പകരക്കാരനായി അരുണ്‍വിജയ് എത്തുന്നുവെന്നതാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. തുടര്‍ച്ചയായ പരാജയങ്ങളിലൂടെ കരിയര്‍ ഇടിഞ്ഞ അരുണ്‍ വിജയ്ക്കും ഈ ബാലാചിത്രം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പാണെന്ന് പ്രതീക്ഷിക്കാം.
സൂര്യ പിന്മാറിയതിന് പിന്നാലെ നടന് മുരളിയുടെ മകന് അഥര്‍വ്വ ബാലയുടെ നായകനായി എത്തുന്നുവെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. 2D യുടെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അതിന്റെ സംഗീതസംവിധായകന് അനിരുദ്ധായിരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതിനെയെല്ലാം പിന്തള്ളിയാണ് അരുണ്‍വിജയ് ബാലയുടെ നായകനാകുന്നത്.
Recent Comments