ചലച്ചിത്ര തൊഴിലാളികളുടെ പുതിയ സംഘടനയായ, മലയാളം സിനിമ എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി എ.എസ് പ്രകാശിനെ തിരഞ്ഞെടുത്തു. സിനിമ പി.ആര്.ഒയാണ് പ്രകാശ്.
മുതല്വന് (അര്ജ്ജുന്, മനീഷ കൊയിരാള), കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ (മമ്മൂട്ടി, അജിത് കുമാര്‍, ഐശ്വര്യ റായി, തബു), തമീന്‍സ് ഫിലിംസ് വിതരണം ചെയ്ത മീര ഏജ് 45 (ദീപ്തി നവല്‍), വസൂല്‍ രാജ എം.ബി.ബി.എസ് (കമലഹാസന്, പ്രഭു, സ്നേഹ) എന്നീ സിനിമകളുടെ കേരള പബ്ലിസിറ്റിയിലൂടെയാണ് എ.എസ് പ്രകാശ് ചലച്ചിത്രരംഗത്ത് സജീവമായത്.
സിനിമ പി.ആര്.ഒ: എ.എസ് പ്രകാശ് (ജനറല്‍ സെക്രട്ടറി), സംഗീത സംവിധായകന് ഗോപന് സാഗരി (പ്രസിഡന്റ്), ലൊക്കേഷന്‍ വീഡിയോ പ്രൊഡ്യൂസര്‍ വിഷ്ണൂബുദ്ധന് (ട്രഷറര്‍), പ്രൊഡക്ഷന്‍ കണ്ട്രോളര് സുനില്‍ തിരുവല്ലം (വൈസ് പ്രസിഡന്റ്), ക്യാമറാമാനും മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമായ ബിജു പോത്തന്‍കോട് (ജോ. സെക്രട്ടറി), നവാഗത സംവിധായകരായ ഷിജിന് ലാല്‍, ജോളിമസ് (എക്സിക്യൂട്ടീവ് മെമ്പേഴ്സ്) എന്നിവരാണ് മലയാളം സിനിമ എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍.
കേരളത്തിലോ മറുനാട്ടിലോ ചിത്രീകരിക്കുന്ന മലയാളം സിനിമയില്‍ പ്രീ പ്രൊഡക്ഷന്‍, ഷൂട്ടിങ്, പോസ്റ്റ് പ്രൊഡക്ഷന്‍, റിലീസ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്മാരുടെയും സ്കില്‍ഡ് ലേബര്മാരുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മലയാളം സിനിമ എംപ്ലോയീസ് അസോസിയേഷന്.
Recent Comments