അറുപതാമത്തെ വയസ്സിലാണ് ആഷിഷ് വിദ്യാര്‍ത്ഥി രണ്ടാമതും വിവാഹിതനായിരിക്കുന്നത്. ഇത്തവണ വധു രൂപാലി ബറുവയാണ്. ആസാം സ്വദേശിനിയാണ് രൂപാലി. ആഷിഷ് വിദ്യാര്‍ത്ഥിയുടെ ആദ്യഭാര്യ രജോഷി ബംഗാളിയും. ഗായികയും അഭിനേത്രിയുമായ ശകുന്തള ബറുവയുടെ മകളാണ് രജോഷി. ഈ ബന്ധത്തില്‍ അവര്‍ക്കൊരു മകനുണ്ട്- ആര്ത്ഥ് വിദ്യാര്‍ത്ഥി.
പകുതി മലയാളിയാണ് ആഷിഷ്. ആഷിഷിന്റെ അച്ഛന് ഗോവിന്ദ്, കണ്ണൂര്‍ സ്വദേശിയാണ്. അമ്മ റെബാ വിദ്യാര്‍ത്ഥി ബാംഗാളിയും. കഥക് നര്‍ത്തകിയാണ് റെബാ. പ്രശസ്തരായ നിരവധി പേരുടെ കഥക് ഗുരുവും.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാത്തി തുടങ്ങി പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളില്‍ ആഷിഷ് വേഷമിട്ടിട്ടുണ്ട്. ദ്രോഹ്കാല്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്.
Recent Comments