പ്രേക്ഷകരെ പഴയതുപോലെ തീയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സിനിമകള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍, ഏഷ്യാനെറ്റ് മൂവീസ് ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തീയേറ്ററുകള്‍ക്ക് മാത്രം നല്കാന് കഴിയുന്ന സവിശേഷ ദൃശ്യാനുഭവം ആസ്വദിക്കുന്നതിനായി ജനങ്ങളെ ക്ഷണിച്ചുകൊണ്ട്, ‘ഒരു പടത്തിന് പോയാലോ’ എന്ന പുതിയ പരസ്യ ക്യാംപയിന് അവതരിപ്പിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് മൂവീസ്. തീയേറ്ററില്‍ മാത്രം ലഭിക്കുന്ന സിനിമയുടെ ഇന്ദ്രജാലം മലയാളികളെ വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് പരസ്യ ക്യാംപയിന്. പുതിയ ചിത്രങ്ങള്‍ തീയേറ്ററില്‍ തന്നെ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഏഷ്യാനെറ്റ് മൂവീസ് പ്രചരണം ആരംഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജുവാര്യര്‍ എന്നിവരും ഈ ക്യാംപയിനോടൊപ്പം സഹകരിക്കുന്നുണ്ട്.
‘ആരംഭകാലം തൊട്ട് ഏഷ്യാനെറ്റ് മൂവീസ്മലയാളം സിനിമയില്‍ അഭിമാനിക്കുകയും അതിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളതാണ്. മലയാളസിനിമ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തീയേറ്റര്‍ ഉടമകള്‍, സംവിധായകര്‍, നടീനടന്മാര്, സാങ്കേതികപ്രവര്‍ത്തകര്‍ എന്നിങ്ങനെ സിനിമാവ്യവസായത്തിന്റെ ഭാഗമായ നിരവധി ആളുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയാണ് ഞങ്ങള്‍ ഇങ്ങനെയൊരു പരസ്യ പദ്ധതി തയ്യാറാക്കിയത്.’ ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കിഷന് കുമാര്‍ പറഞ്ഞു.
Recent Comments