മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ കടന്നുവരവ്. ആ സിനിമയില്‍ നായകസ്ഥാനത്തു തന്നെ മറ്റൊരു നടനുമുണ്ടായിരുന്നു- നിഷാന്‍. മലയാളിയായിരുന്നില്ല നിഷാന്‍. നിഷാനും ആസിഫ് അലിക്കും ഋതു ഏറെ ഖ്യാതി നേടിക്കൊടുത്തു. രണ്ടു പേര്‍ക്കും അവസരങ്ങള്‍ പിന്നീട് ഏറെ കടന്നു വന്നു. ആസിഫ് അലി പിന്നീട് മലയാളത്തിലെ മുന്‍നിര നായകനിരയിലേയ്ക്ക് വളര്‍ന്നു. നിഷാന്‍ മലയാളത്തില്‍ നിന്ന് അകന്നുവെങ്കിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ സാന്നിദ്ധ്യമായി ഇപ്പോഴുമുണ്ട്.
ഋതുവിലെ സഹപ്രവര്‍ത്തകനായ നിഷാനൊപ്പം ആസിഫ് അലി ഇപ്പോള്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ദിന് ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം. ഈ ചിത്രത്തിലെ ഒരു സുപ്രധാനമായ കഥാപാത്രത്തെയാണ് നിഷാന്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിലൂടെ നിഷാന്‍ വീണ്ടും മലയാള സിനിമയില്‍ ശക്തമായൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
ചെര്‍പ്പുളശ്ശേരിയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണമനയിലായിരുന്നു ആസിഫ് അലിയുമൊത്തുള്ള നിഷാന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത്. പതിനൊന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷമുള്ള കണ്ടുമുട്ടല്‍ ഇരുവര്‍ക്കും ഏറെ സന്തോഷം പകരുന്നതായിരുന്നു. ഗാഢാലിംഗനം ചെയ്താണ് ഇരുവരും പരസ്പരം സ്വീകരിച്ചത്.
അപര്‍ണ്ണാ ബാലമുരളി, വിജയരാഘവന്, ജഗദീഷ്, നിഴല്‍കള്‍ രവി, മേജര്‍ രവി, വൈഷ്ണവിരാജ്, കൃഷ്ണന് ബാലകൃഷ്ണന് എന്നിവരും പ്രധാന വേഷമണിയുന്നു.
Recent Comments