ആസിഫ് അലിയെ നായകനാക്കി അഭിഷേക് ഫിലിംസ് നിര്‍മ്മിച്ച് നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്ത ‘ലെവല്‍ ക്രോസ്’ മറ്റൊരു തിളക്കമാര്‍ന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. അക്കാഡമി ഓഫ് മോഷന്‍ പിക്ചേഴ്സ്ന്റെ ലൈബ്രറിയിലേക്ക് ലെവല്‍ ക്രോസ് ചിത്രത്തിന്റെ തിരക്കഥയും തെരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലിയെ കൂടാതെ അമലപോളും ഷറഫുദ്ദീനും മികച്ച വേഷങ്ങള്‍ ചെയ്ത ചിത്രത്തിന്റെ സംവിധായകന് അര്‍ഫാസ് അയൂബാണ്. പ്രശസ്ത സംവിധായകന് ജിത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തന പരിചയമുള്ള അര്‍ഫാസ് അയൂബ് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയത്. സംഭാഷണങ്ങള്‍ എഴുതിയത് അര്‍ഫാസിന്റെ പിതാവും അറിയപ്പെടുന്ന നടന് കൂടിയായ ആദം അയൂബാണ്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി പിള്ള നിര്‍മ്മിച്ച് ജിത്തു ജോസഫ് അവതരിപ്പിച്ച ‘ലെവല്‍ ക്രോസ്’ സംവിധാന മികവുകൊണ്ടും തിരക്കഥയുടെ പ്രത്യേകത കൊണ്ടും ഏറെ പ്രശംസ നേടിയിരുന്നു.
തീയറ്ററുകളിലും നല്ല പ്രതികരണം സൃഷ്ടിച്ചിരുന്നു. ആമസോണ്‍ പ്രൈമില്‍ ഓ ടി ടി റിലീസ് ആയി എത്തിയ ചിത്രത്തിനും ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ടുണീഷ്യയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകതയും ലെവല്‍ ക്രോസിന് സ്വന്തമാണ്. സഹാറാ മരുഭൂമിയുടെ എല്ലാ വശ്യതയും ഗംഭീര ഷോട്ടുകള്‍ ആക്കി മാറ്റിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് അപ്പു പ്രഭാകര്‍. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മുവിയായ മോഹന്‍ലാല്‍ നായകനായ ‘റാം’ ചിത്രത്തിന്റെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തിയ ആദ്യ മലയാള ചിത്രവുമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ ആണ് സംഗീതം ഒരുക്കിയത്.
ആസിഫ്, അമലപോള്‍, ഷറഫുദ്ധീന്‍ കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്. ഒരു ത്രില്ലര്‍ മൂഡില്‍ ഒരുക്കിയ ചിത്രത്തില്‍ താരനിരയില്‍ മാത്രമല്ല ടെക്നിക്കല്‍ ടീമിലും ഗംഭീര നിര തന്നെയാണ്. വിശാല്‍ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍. ജെല്ലിക്കെട്ട് ചുരുളി,നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റര്‍. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനര്‍ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രേം നവാസ്. പി ആര് ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. വെഫറര്‍ ആണ് ചിത്രം ജൂലൈ 26 ന് തീയറ്ററുകളിലെത്തിച്ചത്.
Recent Comments