കളയ്ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞത്. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ചിത്രമാണ് ടിക്കി ടാക്ക. ചിത്രത്തിന്റെ ഭാഗമായി പുറത്തുവിട്ട ആസിഫിന്റെ മേക്ക് ഓവറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഷൂട്ടിംഗിനിടെ വീണുകിട്ടിയ ഇടവേളകള്‍ സംഘട്ടന രംഗങ്ങളുടെ പരിശീലനത്തിനുവേണ്ടിയാണ് ആസിഫ് വിനിയോഗിച്ചത്. പുറമെ നിന്നുള്ള ഫൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് പരിശീലനവും. പരിശീലനത്തിനിടെ ആസിഫിന്റെ കാല്‍മുട്ടുകള്‍ക്ക് നേരിയ പരിക്ക് പറ്റിയത് കുറച്ചു മുമ്പാണ്. ഉടന്‍തന്നെ അദ്ദേഹത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിച്ചു. പരിക്ക് ഗൗരവമുള്ളതല്ല. പക്ഷേ ലിഗുമെന്റ്സിന് ക്ഷതം ഏറ്റതായിട്ടാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ട്.
എ രഞ്ജിത് ഫിലിം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലും സമാനമായ പരിക്ക് ആസിഫിന് സംഭവിച്ചിരുന്നു. ദിവസങ്ങളുടെ വിശ്രമത്തിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിംഗിലേയ്ക്ക് ആസിഫ് തിരിച്ചെത്തിയത്.
Recent Comments