ആസിഫ് അലി ഭാര്യ സമാ മസ്റിനോടൊപ്പം ഇന്നലെ റഷ്യയിലേയ്ക്ക് യാത്ര തിരിച്ചു. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് യാത്ര. ജനുവരി 4 ന് തിരിച്ചെത്തും.
എ രഞ്ജിത്ത് ഫിലിം എന്ന സിനിമയിലാണ് ആസിഫ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആ സിനിമയില്‍നിന്ന് ഒരാഴ്ച അവധിയെടുത്താണ് ആസിഫ് റഷ്യയിലേയ്ക്ക് പോയിരിക്കുന്നത്.
തിരുവനന്തപുരമാണ് എ രഞ്ജിത്ത് ഫിലിമിന്റെ ലൊക്കേഷന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാ മസ്റിനും ആസിഫിനോടൊപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിക്കുള്ള ഫ്ളൈറ്റിലാണ് ഇരുവരും ഡെല്‍ഹിയിലേയ്ക്ക് തിരിച്ചത്. അവിടുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം റഷ്യയിലേയ്ക്ക് പോകും.
Recent Comments