ജൂഡ് അന്തോണി സംവിധാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 15 ന് കൊല്ലത്ത് തുടങ്ങും. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം 2018 ലുണ്ടായ പ്രളയത്തെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയാണ്. കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, ആസിഫ് അലി, നരേന്, വിനീത് ശ്രീനിവാസന്, ലാല്‍, തന്‍വിറാം എന്നിവരാണ് താരനിരയിലുള്ളത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വൈക്കത്ത് പൂര്‍ത്തിയായിരുന്നു. സെക്കന്റ് ഷെഡ്യൂളിന് വേണ്ടിയാണ് ജൂഡ് അന്തോണിയും സംഘവും കൊല്ലത്ത് എത്തുന്നത്. ആസിഫ് അലിയും ലാലും നരേനുമാണ് കൊല്ലം ഷെഡ്യൂളില്‍ പങ്കെടുക്കുന്ന താരങ്ങള്‍. എട്ട് ദിവസത്തെ ഷൂട്ടിംഗാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. തങ്കശ്ശേരി കടപ്പുറമാണ് പ്രധാന ലൊക്കേഷന്‍.
കൊല്ലം ഷെഡ്യൂളിന് ശേഷം എറണാകുളത്തേയ്ക്ക് ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്യും. കുഞ്ചാക്കോ ബോബനും ടൊവിനോയും വിനീത് ശ്രീനിവാസനുമടക്കമുള്ള താരങ്ങള്‍ ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. ആന്റോ ജോസഫ് ഫിലിം കമ്പനിയും കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ഈ ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ജോര്‍ജ് ഛായാഗ്രഹം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ ബാദുഷയും പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്രീകുമാര്‍ ചെന്നിത്തലയും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സുനില്‍ സിംഗുമാണ്.
Recent Comments