മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ആസിഫിയുടെ വെളിപ്പെടുത്തല്‍. പ്രശസ്ത മെന്റലിസ്റ്റ് ആദിയായിരുന്നു അവതാരകന്.
ഒറ്റവാക്കില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയാണ് മമ്മൂക്ക. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന മനുഷ്യനാണ് അദ്ദേഹം. ജീവിത്തില്‍ ചില വ്യക്തികളെങ്കിലും നമ്മളെ കുറിച്ച് നല്ലത് മാത്രം പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ഒരു വ്യക്തിയാണ് മമ്മൂക്ക എനിക്ക്. ഒരുപരിചയം ഇല്ലാത്ത വ്യക്തികളുടെ കൂടെ നമ്മള് സംസാരിച്ചിരിക്കുമ്പോള്‍ ക്രമേണ ആ വ്യക്തിയുടെ അടുത്ത് നമുക്ക് കുറച്ച് സ്വാതന്ത്ര്യം തോന്നും, പക്ഷെ മമ്മൂക്കയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ്. അദ്ദേഹത്തിന്റെ കൂടെ ഒരുപാട് നേരം ഇരുന്ന് സംസാരിച്ചാലും സമയം ചിലവഴിച്ചാലും പിന്നീട് കാണുമ്പോള്‍ അറിയാതെ ഉള്ളില്‍ ഒരു പേടി തോന്നും.
‘ജവാന് ഓഫ് വെള്ളിമല’യില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ എന്റെ ഫ്രീ ടൈം അദ്ദേഹത്തിന്റെ കാരവാനില്‍ ആയിരുന്നു ചിലവഴിച്ചത്. കാരണം അത്രക്ക് സ്വാതന്ത്ര്യം എനിക്ക് തന്നിട്ടുണ്ടായിരുന്നു. എന്നിരുന്നാലും തൊട്ടടുത്ത ദിവസം കാരവാനില്‍ കയറാന്‍ ഉള്ളില്‍ പേടിയാണ്. ആ പേടിയാണ് അദ്ദേഹത്തിന് ഞാന്‍ കൊടുക്കുന്ന ബഹുമാനം.
എന്നാല്‍ ലാലേട്ടനെ കാണുമ്പോള്‍ കണ്ണെടുക്കാതെ നോക്കിയിരിക്കാന്‍ തോന്നും. പല പരിപാടികളിലും ‘അമ്മ’യുടെ മീറ്റിംഗിലും വെച്ച് അദ്ദേഹത്തെ കാണാറുണ്ട്.എന്നാല്‍ ഒരു നോട്ടം കൊണ്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ കഴിയുന്ന വ്യക്തിയാണ് ലാലേട്ടന്. കാരണം ലാലേട്ടന്റെ ആ നോട്ടത്തിന്റ അര്‍ത്ഥം ഞാന്‍ നിന്നെയും പരിഗണിക്കുന്നു എന്നാണ്. മമ്മൂക്കയോട് തോന്നുന്ന ഒരു പേടി ലാലേട്ടനോടില്ല. അവിടെ എനിക്ക് കുറച്ച് തമാശയൊക്കെ പറയാനുള്ള അവസരവമുണ്ട്. ലാലേട്ടനോട് തോന്നുന്ന ബഹുമാനം മറ്റൊരു രീതിയിലാണെന്ന് മാത്രം. എന്റെ ഉള്ളില്‍ വലിയ ഒരു ആഗ്രഹമുണ്ട്, മോഹന്‍ലാല്‍ എന്ന നടന് കഥപാത്രത്തിലേക്ക് നടത്തുന്ന പരകായ പ്രവേശം എന്ന മാജിക് നേരിട്ട് കാണണം എന്നത്. ഉടനെ അത് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
വീഡിയോ കാണാം:
Recent Comments