തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിനുശേഷം രതീഷ് കെ. രാജന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടവ്. ആസിഫ് അലിയാണ് നായകന്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം ആസിഫ് തന്നെയാണ് തന്റെ ഫെയ്സ് ബുക്കിലൂടെ റിലീസ് ചെയ്തത്.
തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിലെയും നായകന് ആസിഫ് അലിയായിരുന്നു. ആസിഫ് വീണ്ടും നായകനാകുന്നതിന്റെ കാരണം തേടുമ്പോള്‍ രതീഷ് പറഞ്ഞു.
‘നായകനല്ല ആദ്യം ഉണ്ടായത്. കഥ തന്നെയാണ്. കഥയ്ക്ക് അനുയോജ്യനായൊരു നായകനെ തേടിയുള്ള യാത്രയാണ് ആസിഫ് അലിയില്‍ എത്തിച്ചത്. കഥ കേട്ടപ്പോള്‍തന്നെ ആസിഫ് പറഞ്ഞത് രണ്ടാമത്തെ സിനിമയിലേയ്ക്കും എന്നെ പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നാണ്. കഥ അത്രത്തോളം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരിക്കണം. അല്ലെങ്കില്‍ ആദ്യ സിനിമയില്‍ ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട കംഫര്‍ട്ട് സോണാവണം. അല്ലെങ്കില്‍തന്നെ നവാഗതരെ അത്രയേറെ പിന്തുണയ്ക്കുന്ന ഒരു നടനാണ് ആസിഫ്.’ രതീഷ് തുടര്‍ന്നു.
‘ആസിഫ് ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രമാണ് അടവിലേത്. ഒരു ത്രില്ലറല് ഫാമിലി ഡ്രാമയാണ്. ഒരു കൊച്ചുസിനിമ. അധികം താരങ്ങളുമില്ല. എന്നാല്‍ ശക്തരായ നായകനും വില്ലനും ഉണ്ട്. ഏറെക്കുറെ അവരും കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോരുത്തരെയായി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന ഒരു കഥയായതുകൊണ്ടുതന്നെ അവിടെത്തന്നെയാണ് ലൊക്കേഷനും നവാഗതനായ മുഹമ്മദ് നിഷാദാണ് അടവിന്റെ കഥാകാരന്.’ രതീഷ് പറഞ്ഞു.
ഡോ. പോള്‍സ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ഷാഹി കബീറാണ്.
Recent Comments