മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
കാര്യവിജയം, ആരോഗ്യം, സമ്പത്ത് എന്നിവയുടെ വര്‍ദ്ധനവ് ഉണ്ടാകും. പലതരത്തിലുള്ള കീര്‍ത്തി, പ്രശംസ എന്നിവയ്ക്ക് പാത്രമാകും. മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. നല്ലത് ചെയ്താല്‍പോലും പരിഹാസം തുടങ്ങിയവ അനുഭവവേദ്യമാകും. രക്തം കോപിച്ചുള്ള രോഗങ്ങള്‍ക്ക് ശമനം അനുഭവേദ്യമാകും. പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ ലഭിക്കുമെങ്കിലും അത് എല്ലാം ഒരു മന്ദഗതിയില്‍ ആയിരിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യസമയമാണ്.
ദോഷശാന്തിക്കായി ശാസ്താവിന് നെയ്യ് വിളക്ക്, നീരാജനം, വിഷ്ണുവിന് പാല്‍പ്പായസം, ഹനുമാന് സ്വാമിക്ക് അവല് നിവേദ്യം എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
ബുദ്ധിവൈഭവംകൊണ്ട് പലവിധത്തിലുള്ള പ്രശ്നങ്ങളില്‍നിന്നും രക്ഷപ്പെടും. ഭാര്യയില്‍നിന്നോ ഭര്‍ത്താവില്‍നിന്നോ അല്ലെങ്കില്‍ അവരുടെ കുടുംബത്തില്‍നിന്നോ പലവിധത്തിലുള്ള സഹായങ്ങളും ലഭിക്കും. ഭാര്യക്കോ ഭര്‍ത്താവിനോ രോഗാരീഷ്ടതകള് ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പലരുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ബന്ധുജനങ്ങളുടെ സഹായംകൊണ്ട് ജോലിയില്‍ കയറാന്‍ സാധിക്കും. കാര്യവിജയം ഉണ്ടാവുകയില്ല. പലതരത്തിലുള്ള രോഗാരിഷ്ടത ഉണ്ടാകും.
ശ്രോയസ്സിനായി ശ്രീകൃഷ്ണസ്വാമിക്ക് തുളസിമാല, കാണിക്ക, മഞ്ഞപ്പട്ട് എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
ബന്ധുജനങ്ങളിലൂടെ പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. ദാനധര്മ്മപ്രവൃത്തികള് ചെയ്യും. ഗുരുക്കന്മാരെ പൂജിക്കുവാന്‍ അവസരം വന്നുചേരും. പിതൃകുടുംബത്തില്‍ പൂര്‍വ്വികമായി അനുഷ്ഠിച്ചുവന്ന പല കര്‍മ്മങ്ങളും ഏറ്റെടുത്ത് നടത്താന്‍ ഇടയാകും. ഭാര്യാഗൃഹത്തില്നിന്നും പലതരത്തിലുള്ള സഹായങ്ങള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനഭ്രംശം സംഭവിക്കാന്‍ ഇടയുണ്ട്. കൃഷി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമല്ല. നാല്ക്കാലികള്ക്ക് നാശം സംഭവിക്കാന്‍ ഇടയുണ്ട്. മനോദുഃഖം അനുഭവവേദ്യമാകും. ശത്രുക്കള്‍ നിമിത്തം ശരീരക്ഷതം, വ്രണങ്ങള്‍ തുടങ്ങിയവ ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ട്. വാതം, കഫം കോപിച്ചുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ ജലധാര, രുദ്രാഭിഷേകം, ദുര്ഗ്ഗാക്ഷേത്രത്തില് പുഷ്പാഞ്ജലി തുടങ്ങിയവ നടത്തുക.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
പൂര്‍വ്വികമായ ധനത്തില്‍നിന്നും ധാരാളം അപഹരിച്ചുകൊണ്ടുപോകുവാന് ഇടയുണ്ട്. കുടുംബത്തില്‍ അന്തഃഛിദ്രങ്ങള്‍ ഉണ്ടാകും. ധൈര്യപൂര്‍വ്വം പല കാര്യങ്ങളിലും മുന്നിട്ടിറങ്ങും. നാല്ക്കാലി, വാഹനം തുടങ്ങിയവയില്‍നിന്നും ലാഭം കൈവരിക്കും. വാഹനം, ഭൂമി എന്നിവയുടെ കച്ചവടം നടത്തുന്നവര്‍ക്ക് ധനലാഭം ഉണ്ടാകും. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് അനുകൂലസമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. ദ്രവ്യനാശങ്ങള് സംഭവിക്കാന്‍ സാധ്യതയുണ്ട്. വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍നിന്നും നഷ്ടം ഉണ്ടാകുവാനുള്ള ഇടയുണ്ട്. സൈനികവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. രക്തം കോപിച്ചുള്ള രോഗങ്ങള്‍, വൃണങ്ങള്‍ തുടങ്ങിയവ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
ദോഷനിവാരണത്തിനായി, ഭദ്രകാളിക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ഉടയാട, മാല, നാരങ്ങാവിളക്ക് എന്നിവ സമര്‍പ്പിക്കുക. സര്‍പ്പദൈവങ്ങള്‍ക്ക് നെയ് വിളക്ക് കത്തിക്കുക. ഗണപതിക്ക് ഉണ്ണിയപ്പനിവേദ്യം നടത്തുക.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
പുതിയ വാഹനം വാങ്ങുവാന്‍ അവസരം വന്നുചേരും. ഭാര്യയുടെ സ്വത്തില്‍നിന്നും അവകാശം ലഭിക്കുവാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ധാരാളം ഭൃത്യന്മാരെ ലഭിക്കുവാന്‍ ഇടയാകും. ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സഹായങ്ങള്‍ ലഭിക്കും. എന്നാല്‍ അത് ഒരു മന്ദഗതിയിലായിരിക്കും. കൃഷിസ്ഥലത്തെ ജലം മലിനപ്പെടാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ നിമിത്തം മനോദുഃഖം അനുഭവവേദ്യമാകും. ജോലിസ്ഥലത്ത് പലവിധത്തിലുള്ള ദുഷ്കീര്‍ത്തികള്‍ കേള്‍ക്കുവാന്‍ ഇടവരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യസമയമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ പോയി ജലധാര, അര്‍ച്ചന, കാണിക്ക, മാല എന്നിവ സമര്‍പ്പിക്കുക. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ സമര്‍പ്പിക്കുന്നത് ഉചിതമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
പല കാര്യങ്ങളിലും വിജയം വരിക്കും. അറിവുകള്‍ നേടുന്നതിനുവേണ്ടി ഒരുപാട് പരിശ്രമിക്കും. ജോലിസ്ഥലത്ത് സത്കീര്‍ത്തി, സ്ഥാനമാനങ്ങള്‍ എന്നിവ ലഭിക്കും. പലപ്പോഴും ദേഷ്യമനോഭാവം ഉണ്ടാകും. കീഴ്ജീവനക്കാര്‍ക്ക് രോഗം മുതലായവ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ബന്ധുജനങ്ങളുമായി കലഹത്തില്‍ തുടങ്ങി ശത്രുതയില്‍ വരാന്‍ സാധ്യതയുണ്ട്. സ്ത്രീകള്‍ നിമിത്തം പലവിധത്തിലുള്ള അപവാദം, ദുഷ്കീര്‍ത്തി എന്നിവ കേള്‍ക്കുവാന്‍ ഇടവരും. ഭാഗ്യഹാനി സംഭവിക്കുവാന്‍ ഇടയുണ്ട്. പൗത്രന്മാര്ക്ക് രോഗാരീഷ്ടത ഉണ്ടാകുവാന്‍ ഇടയുണ്ട്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ഉടനെ പോകുവാന്‍ സാധിക്കില്ല. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യം ഹേതുവായി തര്‍ക്കങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്.
ദോഷശാന്തിക്കായി സര്‍പ്പദൈവങ്ങള്‍ക്ക് നൂറും പാലും സുബ്രഹ്മണ്യസ്വാമിക്ക് മാല, പഞ്ചാമൃതം, ശാസ്താവിന് കാണിക്ക എന്നിവ സമര്‍പ്പിക്കുക.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
കലാകായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. തന്റെ കഴിവുകള്‍ മുഴുവന്‍ പുറത്ത് എടുക്കുവാന്‍ അവസരം വന്നുചേരും. കുടുംബത്തില്‍ കലഹങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മാതൃകുടുംബത്തില്‍ നിന്നും സഹായങ്ങള്‍ ഒന്നും ലഭിക്കുകയില്ല. സ്വത്ത് വിഷയത്തില്‍ സഹോദരങ്ങള്‍ തമ്മില്‍ കലഹിക്കുവാന്‍ ഇടയുണ്ട്. വാഹനം, ഭൂമി എന്നിവയുടെ കച്ചവടം നടത്തുന്നവര്‍ക്ക് ധനനഷ്ടം ഉണ്ടാകും. കേസില്‍ കിടക്കുന്ന ഭൂമി, വാഹനം എന്നിവ അബദ്ധത്തില്‍ വാങ്ങുവാന്‍ ഇടയുണ്ട്. സുഹൃത്തുക്കളെ കണ്ണുമടച്ച് വിശ്വസിക്കുന്നതുകൊണ്ട് ധനനഷ്ടം ഉണ്ടാകും. സന്താനങ്ങള്‍ക്ക് ഗുണദോഷസമ്മിശ്രമായിരിക്കും ഫലം. ശത്രുക്കള്‍ക്ക് മേല്‍ വിജയം കൈവരിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യസമയമാണ്. വ്രതാനുഷ്ഠാദികള്ക്കൊക്കെ മുടക്കം വരും.
ദോഷപരിഹാരമായ വിഷ്ണുഭഗവാന് പാല്‍പ്പായസം, ഭാഗ്യസൂക്താര്‍ച്ചന, ശിവന് ജലധാര, ഭദ്രകാളിക്ക് ഉടയാട, രക്തപുഷ്പാഞ്ജലി എന്നിവ നടത്തുന്നത് ഗുമകരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
പൂര്‍വ്വികമായ സ്വത്തിന് അഭിവൃദ്ധിയുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. സഹോദരങ്ങളില്‍നിന്നും സഹായം ലഭിക്കും. സ്വര്‍ണ്ണം, ഔഷധം എന്നിവയുടെ ക്രയവിക്രയംകൊണ്ട് ധനലാഭം ഉണ്ടാകും. കൃഷി ചെയ്യുന്നവര്‍ക്ക് അനകൂലസമയമാണ്. നാല്ക്കാലികള്, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയില്‍നിന്ന് ധനലാഭം കൈവരിക്കും. അപകടം, ആയുധം, അഗ്നി എന്നിവമൂലം മുഖത്ത് വ്രണങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ദാമ്പത്യപരമായി പലവിധത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഭാര്യാഗൃഹത്തില്‍ നിന്നോ ഭര്ത്തൃഗൃത്തില് നിന്നോ സഹായം, ഭാഗ്യം എന്നിവ വന്നുചേരും. പല കാര്യങ്ങള്‍ക്കും വിഘ്നം സംഭവിക്കാന്‍ സാധ്യതയുണ്ട്. പലതലത്തിലുള്ള രോഗാരിഷ്ടത ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
ദോഷപരിഹാരമായി ശാസ്താക്ഷേത്രത്തില്‍ മാല, നെയ്യ് വിളക്ക്, അര്‍ച്ചന, കാണിക്ക എന്നിവ സമര്‍പ്പിക്കുക. വിഷ്ണുസഹസ്രനാമം ജപിക്കുക.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ഭൂമി സംബന്ധമായ കേസില്‍ അനുകൂലവിധിയുണ്ടാകുവാന് സാധ്യതയുണ്ട്. സന്താനങ്ങള്‍ നിമിത്തം പലവിധത്തിലുള്ള സന്തോഷം അനുഭവവേദ്യമാകും. സഹോദരങ്ങള്‍ നിമിത്തം പല വിധത്തിലുള്ള ഭാഗ്യങ്ങള്‍ക്കും ഐശ്വര്യങ്ങള്‍ക്കും അനുഭവവേദ്യമാകും. ശത്രുക്കള്‍ നിമിത്തം പലവിധത്തിലുള്ള പീഡകള്‍ അനുഭവവേദ്യമാകും. വ്രതാനുഷ്ഠാദികള്ക്ക് മുടക്കം വരും. പലവിധത്തിലുള്ള തര്‍ക്കങ്ങള്‍ കുടുംബത്തില്‍ അനുഭവപ്പെടാം. സൈനികവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. സ്വര്‍ണ്ണം, വെള്ളി എന്നിവയ്ക്ക് നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. രക്തകോപം മൂര്‍ച്ഛിച്ച് രോഗം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കും. കള്ളന്മാരാല് ധനം അപഹരിക്കപ്പെടുവാന് ഇടയാകും.
ദോഷശാന്തിക്കായി. ശിവക്ഷേത്രത്തില്‍ അര്‍ച്ചന, മാല, വിളക്ക്, കാണിക്ക എന്നിവ സമര്‍പ്പിക്കുക. പാര്‍വ്വതിദേവിക്ക് പുഷ്പാഞ്ജലി നടത്തുക.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. പലവിധത്തിലുള്ള ഉന്നതിയില്‍ എത്തുവാന്‍ സാധിക്കും. ചെറിയ രോഗാരീഷ്ടതകള് ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ചികിത്സിച്ചുകൊണ്ടിരുന്ന അസുഖത്തിന് നേരിയ ശമനം വരുവാന്‍ ഇടയുണ്ട്. പൂര്‍വ്വികമായ ധനത്തിന് അഭിവൃദ്ധിയുണ്ടാകും. സഹോദരങ്ങളില്‍നിന്നും സഹായങ്ങള്‍ ലഭിക്കും. എന്നാല്‍ ഇവ മന്ദഗതിയിലാവും. കൃഷിക്കാര്‍ക്ക് അനുയോജ്യമായ സമയമാണ്. കൃഷിഭൂമി, വാഹനം എന്നിവയ്ക്ക് അഭിവൃദ്ധിയുണ്ടാകും. നാല്‍ക്കാലികളില്‍നിന്നും ലാഭം ഉണ്ടാകും. പൂര്വ്വപുണ്യങ്ങള്ക്ക് നാശം സംഭവിക്കും. സന്താനങ്ങള്‍ക്ക് രോഗാരിഷ്ടത ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ സമയമാണ്. സൈനികവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്യോഗക്കയറ്റം ലഭിക്കുവാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരമായി നരസിംഹക്ഷേത്രത്തില്‍ ഭാഗ്യസൂക്താര്‍ച്ചന നടത്തുക. സര്‍പ്പദൈവങ്ങള്‍ക്ക് നൂറും പാലും നടത്തുക. ശിവക്ഷേത്രദര്‍ശനം നടത്തുന്നത് ഗുണകരമായിരിക്കും.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ശാരീരികമായി അനുകൂലസയമം ആണ്. പലതരത്തിലുള്ള സന്തോഷങ്ങള്‍ അനുഭവവേദ്യമാകും. വ്യാപാരമേഖലയിലുള്ളവര്‍ക്ക് അനുകൂലസമയമാണ്. സ്വര്‍ണ്ണം, ഭൂമി, ഔഷധം എന്നിവയുടെ ക്രയവിക്രയംകൊണ്ട് ധനലാഭം കൈവരിക്കും. കൃഷി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. പലവിധത്തിലുള്ള സഹായങ്ങള്‍ ലഭിക്കും എന്നാല്‍ അത് മന്ദഗതിയിലാകും. സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയുണ്ടാകും. സൈനികവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. മുതിര്‍ന്ന ജനങ്ങളുമായി തര്‍ക്കങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ശത്രുക്കള്‍ നിമിത്തം പലവിധത്തിലുള്ള ഹാനികള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല.
ദോഷശാന്തിക്കായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പാല്‍പ്പായസം, തുളസിമാല സമര്‍പ്പിക്കുക എന്നീ വഴിപാടുകള്‍ നടത്തുക. വിഷ്ണുസഹസ്രനാമം ജപിക്കുക. ശാസ്താവിന് നീരാജനം നടത്തുക.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
കുടുംബത്തിലെ ജനങ്ങള്‍ക്ക് സന്തോഷവും സമാധാനവും ഉണ്ടാക്കുകയും പൂര്‍വ്വികമായ ധനത്തിന് അഭിവൃദ്ധിയുണ്ടാകും. വളരെക്കാലം നീണ്ടുനിന്നിരുന്ന രോഗത്തിന് ശമനം ഉണ്ടാകും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യ സമയമല്ല. അഗ്നിഭീതി, തസ്ക്കരഭീതി, ശത്രുഭീതി എന്നിവയെല്ലാം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ കലഹത്തിനുള്ള ഇടയുണ്ട്. സുഖങ്ങള്‍ കുറഞ്ഞിരിക്കും. നീണ്ടുനിന്നിരുന്ന പിണക്കങ്ങള്‍ രമ്യതയില്‍ എത്തും. ശത്രുക്കള്‍ നിമിത്തം പലവിധത്തിലുള്ള വിനാശങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ധര്മ്മവൃത്തികള്ക്ക് നാശം സംഭവിക്കും. പൗത്രന്മാര്ക്കും പിതാവിനും രോഗാരിഷ്ടത ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ജോലിയില്‍ ഉയര്‍ച്ച ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പലതരത്തിലുള്ള സത്കീര്‍ത്തികള്‍ നേടാന്‍ ഇടയാകും.
ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, സുബ്രഹ്മണ്യസ്വാമിക്ക് യഥാശക്തി വഴിപാട്. ധര്മ്മദൈവക്ഷേത്രത്തില് യഥാശക്തി വഴിപാട് എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
Recent Comments