ഒടുവില്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും നിലവില്‍ അമേരിക്കയുടെ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡന് പിന്മാറി. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നല്ലതിനായി മത്സരത്തില്‍നിന്ന് പിന്മാറുന്നുവെന്ന് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ ജോ ബൈഡന് വ്യക്തമാക്കി. നേരത്തെ ഒരു കാരണവശാലും താന്‍ പിന്മാറില്ലെന്ന് ബൈഡന് പറഞ്ഞിരുന്നു. പിന്മാറണമെന്ന് അദ്ദേഹത്തോട് മിക്കവാറും ഡെമോക്രാറ്റിക് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റം. തനിക്കു പകരം കമല ഹാരിസിന്റെ പേര് നിര്‍ദ്ദേശിച്ചാണ് ബൈഡന് പിന്മാറുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കമലയെ പിന്തുണയ്ക്കണമെന്ന് ബൈഡന് ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടു. കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രിട്ടനില്‍ പ്രധാനമന്ത്രിയായ ഋഷിക് ശുനകിനെ പോലെ ഇന്ത്യന്‍ വംശജ അമേരിക്കയുടെ പ്രസിഡന്റാകും.
ഇന്ത്യന്‍ വംശജര്‍ക്ക് ഭേദപ്പെട്ട വോട്ട് ബാങ്കുള്ള രാജ്യമാണ് അമേരിക്ക. ഇപ്പോഴത്തെ നിലയില്‍ ഡൊണാള്‍ഡ് ട്രമ്പുമായി മത്സരിച്ചാല്‍ ബൈഡന് തോല്‍ക്കുമെന്ന് ഉറപ്പാണ്. അക്കാര്യം മനസിലാക്കുവാന്‍ ബൈഡനു ഇപ്പോഴാണ് കഴിഞ്ഞത്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടി ജയിച്ചാലും റിപ്പപ്ലിക്കാന്‍ പാര്‍ട്ടി ജയിച്ചാലും ഇന്ത്യക്ക് ആണ് നേട്ടം. പ്രസിഡന്റ് സ്ഥാനാര്‍ഥി കമലഹാരിസ് തമിഴ്നാട്ടുകാരിയാണ്. അതേസമയം ഡൊണാള്‍ഡ് ട്രമ്പിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്തി ജെ ഡി വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സ് ആന്ധ്രാപ്രദേശുകാരിയും.
Recent Comments