രണ്ട് ദിവസം മുമ്പായിരുന്നു എ രഞ്ജിത്ത് സിനിമയുടെ പാക്കപ്പ്. ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കേണ്ട ചിത്രമായിരുന്നു. പക്ഷേ അഞ്ച് ഷെഡ്യൂളുകള്‍ വേണ്ടിവന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആസിഫ് അലിക്ക് കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്നാണ് ആദ്യഷെഡ്യൂള്‍ വേണ്ടിവന്നത്. രണ്ടാം ഷെഡ്യൂളില്‍ ആസിഫിന്റെ കാല്‍മുട്ടിന് പരിക്കേറ്റു. വീണ്ടും ഷെഡ്യൂള്‍ ബ്രേക്കായി. അതില്‍ പിന്നീട് താരങ്ങളെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായി. വിവിധ സിനിമകളിലായി അവരെല്ലാം തിരക്കുകളിലായിരുന്നു. ഒരാളെ സംഘടിപ്പിക്കുമ്പോള്‍ മറ്റൊരാളെ കിട്ടാത്ത അവസ്ഥ. ഇതിനിടയിലും രണ്ട് ഷെഡ്യൂളുകള്‍ നടന്നു. അവസാന ഷെഡ്യൂളില്‍ എല്ലാ താരങ്ങളെയും ആവശ്യമായിരുന്നു. താരങ്ങളെല്ലാം തങ്ങളുടെ ഡേറ്റുകള്‍ അഡ്ജറ്റ് ചെയ്ത് എ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിലെത്തി. ഒരുമിച്ച് നിന്ന് വര്‍ക്ക് ചെയ്തു. ഒടുവില്‍ പാക്കപ്പ് ദിവസം ഒരു വലിയ ചിത്രം പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ മടങ്ങി.
നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എ രഞ്ജിത്ത് സിനിമ. ആസിഫ് അലി, സൈജു കുറുപ്പ്, ആന്സന് പോള്‍, രഞ്ജിപണിക്കര്‍ ഹരിശ്രീ അശോകന്, അജു വര്‍ഗീസ്, കോട്ടയം രമേഷ്, ജയകൃഷ്ണന്, മുകുന്ദന്, സുനില്‍ സുഗത, ബാലചന്ദ്രന് ചുള്ളിക്കാട്. പൂജപ്പുര രാധാകൃഷ്ണന്, നമിതാ പ്രമോദ്, അന്ന റെജി കോശി, ജുവല്‍ മേരി, സബിത ആനന്ദ്, ശോഭാ മോഹന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്, സഞ്ചാര സാഹിത്യകാരന് സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നു. വിഷുവിന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments