പുതിയ വാഹനം സ്വന്തമാക്കാന്‍ പോകുന്നവരെ ഏറെയും മോഹിപ്പിക്കുന്നത് വാഹനത്തിന്റെ പുറംഭംഗിയും സര്‍വ്വീസ് ചാര്ജ്ജുകളുമൊക്കെയാണ്. എന്നാല്‍ അതിലൊതുങ്ങരുത് നമ്മുടെ പ്രഥമ പരിഗണനകളൊന്നും. മറിച്ച് നമ്മുടെ ശരീരഭാരത്തിനും പൊക്കത്തിനും ഇണങ്ങുന്ന വാഹനങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍. അതിന്റെ കാരണം പരിശോധിക്കുന്നതിനുമുമ്പ് നാട്ടില്‍ ലഭ്യമായിട്ടുള്ള വിവിധതരം വാഹന രൂപകല്‍പ്പനകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
Hatchback: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ഒരു വിഭാഗം ആണ് Hatchback segment ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള പത്ത് കാറുകള്‍ (Maruthi Alto, Maruthi WagonR, Maruthi Baleno, Maruthi Celeril, Tata Tiago) എടുത്താല്‍ അതില്‍ അഞ്ച് വാഹനങ്ങളും ഈ വിഭാഗത്തില്‍പെട്ടവയാണ്. 3 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് ഈ വിഭാഗത്തില്‍ പെടുന്ന വാഹനങ്ങളുടെ വിപണിവില. ചെറിയ വാഹനങ്ങള്‍ ആയതുകൊണ്ടുതന്നെ ഈ വിഭാഗത്തിലെ വാഹനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 6 അടി ഉയരവും അത്യാവശ്യം വണ്ണവും ഉള്ള ആളുകള്‍ ഉള്ള ഒരു കുടുംബത്തിന് Hatchback വിഭാഗത്തില്‍ പെടുന്ന വാഹനങ്ങള്‍ അനുയോജ്യമായിരിക്കില്ല. പ്രധാനമായും രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിന് യോജിക്കുന്ന രീതിയിലാണ് മിക്ക Hatchback കളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഉള്ള വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് നല്ല ഒരു ടെസ്റ്റ് റൈഡ് എടുക്കുവാന്‍ ശ്രദ്ധിക്കുക.
Sedan: വളരെ അധികം പോപ്പുലര്‍ ആയ ഒരു വാഹനവിഭാഗം ആണ് സെഡാന് കാറുകള്‍. Honda city, Hyundai Verna, Maruthi Ciaz തുടങ്ങിയ വാഹനങ്ങളുടെ ജനപ്രീതി അതിന് ഒരു ഉദാഹരണം ആണ്. വളരെ മികച്ച കര്യം നല്കുന്ന സെഡാന് കാറുകള്‍ ആണ് ഇന്ന് ഇന്ത്യയില്‍ നമുക്ക് വിപണിയില്‍ ഉള്ളത്. ഒരു പരിധിവരെ എല്ലാ ശരീരപ്രകൃതി ഉള്ള ആളുകള്‍ക്കും ഇണങ്ങുന്നവയാണ് സെഡാന് വാഹനങ്ങള്‍, സെഡാന് വാഹനങ്ങള്‍ക്ക് സാധാരണയായി ഉയരം കുറവായതുകൊണ്ട് പ്രായം ചെന്ന ആളുകള്‍ക്ക് കയറാനും ഇറങ്ങാനും ഉള്ള ബുദ്ധിമുട്ടുകള്‍ ആണ് സെഡാന് വാഹനങ്ങള്‍ക്ക് ഒരു ന്യൂനത ആയി പറയുവാന്‍ ഉള്ളത്.
SUV (Sport Utility Vehicle): പ്രധാനമായും 4×4 (Four Wheel Drive) മികവുകള്‍ ഉള്ള വാഹനങ്ങളെ ആണ് SUV കള്‍ എന്ന് പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഡിസൈന്‍ അടിസ്ഥാനമാക്കി മിക്ക വാഹനങ്ങളെയും SUV കള്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. കൂടാതെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തുന്ന ഒരു വാഹനവിഭാഗം കൂടിയാണ് SUV. താരതമ്യേന വലുപ്പം കൂടിയ വാഹനങ്ങള്‍ ആയതുകൊണ്ട് തന്നെ എല്ലാ ശരീരപ്രകൃതിയില്‍ ഉള്ള ആളുകള്‍ക്കും ഈ വാഹനങ്ങള്‍ അനുയോജ്യമാണ്. എന്നാല്‍ ഓഫ് റോഡിങ് കഴിവുകള്‍ ഉള്ള SUV കളില്‍ താരതമ്യേന യാത്രാസുഖം കുറവാണെന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്.
MPV (Multi Purpose Vehicle)/MUV (Multi Utility Vehicle): യാത്രാസുഖവും സ്ഥലസൗകര്യവും ആണ് എം.പി.വി. വാഹനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാത്തരം ശരീരപ്രകൃതി ഉള്ള ആളുകള്‍ക്കും ഇത്തരം വാഹനങ്ങള്‍ അനുയോജ്യമാണ്. ജനപ്രിയ വാഹനമായ ഇന്നോവ പോലെയുള്ള എം.പി.വികളുടെ പ്രശസ്തി ഇതിന് ഒരു ഉദാഹരണമാണ്. താരതമ്യേന വലി വാഹനങ്ങള്‍ ആയതുകൊണ്ട് നിങ്ങളുടെ parking സൗകര്യം കൂടി പരിഗണിക്കേണ്ടതുണ്ട്.
വാഹനങ്ങളുടെ രൂപകല്‍പ്പനകള്‍ ഇതൊക്കെയാണെങ്കിലും ആത്യന്തികമായി നിങ്ങളുടെ ബഡ്ജറ്റ് തന്നെയാണ് വാഹനങ്ങളുടെ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കേണ്ടത്. ബഡ്ജറ്റിന്റെ ലഭ്യത അനുസരിച്ച് മികച്ച യാത്രാനുഭവം നല്കുന്ന വാഹനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുമല്ലോ.
Recent Comments