ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി രാജീവ് രാജേന്ദ്രന് സംവിധാനം ചെയ്ത ക്ഷണികം എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനവും ടീസര്‍ ലോഞ്ചും തിരുവനന്തപുരം സ്വാതിതിരുനാള്‍ മ്യൂസിക് കോളേജില്‍ വെച്ച് നടന്നു. ശ്രീമതി ഓമനക്കുട്ടി ടീച്ചര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, സംവിധായകന് മധുപാല്‍, ശ്രീ വി ടി സുനില്‍, ഗായകന് ഹരിശങ്കര്‍ തുടങ്ങിയ പ്രശസ്തര്‍ ചടങ്ങില്‍ പങ്കെടുത്തു.
സത്യം ഓഡിയോസ് പകര്പ്പവകാശമെടുത്ത ഗാനങ്ങളുടെ തുക ശ്രീചിത്ര ഹോമിലും, ശിശുഭവനിലും കാരുണ്യ പ്രവര്‍ത്തനത്തിനുമായി വിനിയോഗിച്ചു. പ്രണയത്തിന്റെ സന്തോഷവും വിരഹത്തിന്റെ വേദനയും നിറഞ്ഞ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കെഎസ് ചിത്രയുടെ ആലാപനത്തിലുള്ള താരാട്ട് ഗാനമാണ് പുറത്തിറങ്ങിയത്.
ആര് പ്രൊഡക്ഷന്‍സ് ഫിലിമിയുടെ ബാനറിലാണ് നിര്‍മ്മാണം. ദീപ്തിനായര്‍ കഥയെഴുതി, അരവിന്ദ് ഉണ്ണി ക്യാമറ ചലിപ്പിച്ച്, രാകേഷ് അശോക ചിത്രസംയോജനം നടത്തുന്നു. സംഗീത അധ്യാപകനായി വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള വി ടി സുനില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന പാട്ടുകള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത കവിയത്രി ഡോ: ഷീജാ വക്കം ആണ്. പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് സാംസണ് സില്വ്വയാണ്. മെലോഡികളുടെ യുവഗായകന് ഹരിശങ്കര്‍ ഈ ചിത്രത്തില്‍ മനോഹരമായ ഒരു പാട്ട് ആലപിച്ചിരിക്കുന്നു.
ജുവല്‍ മേരിയെ കൂടാതെ രൂപേഷ് രാജ്, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, രോഹിത് നായര്‍, മീര നായര്‍, ഹരിശങ്കര്‍, ഓസ്റ്റിന്‍, സ്മിത അമ്പു, സുനില്‍ കലാബാബു, അമ്പൂട്ടി, ഷിന്റോ, ബൈജു, റോക്കി സുകുമാരന്‍, അരുണ്‍ സോള്‍, ശില്‍പ്പ, ബേബി നവമി അരവിന്ദ്, അഭിലാഷ് ശ്രീകുമാരന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ക്ഷണികം മാര്‍ച്ച് മാസം തിയേറ്ററിലെത്തുന്നു. പ്രൊഡക്ഷന്‍ മാനേജര്‍ സുനില്‍കുമാര്‍. വിതരണം 72 ഫിലിം കമ്പനി. പിആര്‍ഒ എം.കെ. ഷെജിന്‍ ആലപ്പുഴ.
Recent Comments