ദാരിദ്ര്യത്തില്‍നിന്ന് ഉദിച്ചുയര്‍ന്നുവന്ന ഒട്ടനവധി താരങ്ങള്‍ ഇന്ത്യയിലുണ്ട്. ഹൈദരാബാദില്‍ ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഖൗസിന്റെ മകനായ മുഹമ്മദ് സിറാജ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കുന്തമുനകളില്‍ ഒന്നായി വളര്‍ന്ന കഥ പ്രചോദനമുളവാക്കുന്നതാണ്. തന്റെ മകന് വലിയ ക്രിക്കറ്ററായി മാറണമെന്ന സ്വപ്നം പൂര്‍ത്തിയാക്കാനായി ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യത്തിലും തന്നാലാകുന്നതെല്ലാം ചെയ്ത മുഹമ്മദ് ഖൗസ് സിറാജ് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിരം കളിക്കാരനും ഐപിഎല്ലിലെ വിലപിടിപ്പുള്ള താരവുമായി വളര്‍ന്നപ്പോള്‍ അത് കാണാന്‍ ഈ ലോകത്തില്ല. കരിയറില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും നേട്ടങ്ങള്‍ ഓരോന്നായി വെട്ടിപ്പിടിക്കുകയാണ് സിറാജ്.
കളിക്കളത്തില്‍ നിറം മങ്ങുമ്പോള്‍ പോയി ഓട്ടോ ഓടിച്ചൂടെ എന്നാണ് സിറാജിനെ പരിഹസിക്കാറുള്ളത്. പിതാവിന്റെ പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് അത്തരം കളിയാക്കലുകള്‍. എന്നാല്‍ ഇന്ന് അതേ ഓട്ടോക്കാരന്റെ മകന് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറുകളില്‍ ഒന്ന് സ്വന്തമാക്കിയിരിക്കുകയാണ്. ഏകദേശം 3 കോടി രൂപയുഎ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്യുവിയാണ് സിറാജ് വാങ്ങിയത്.
സിറാജ് ഇന്ന് മൂന്ന് ഫോര്‍മാറ്റിലെയും ഇന്ത്യയുടെ മുന്‍നിര ബൗളറാണെന്ന് മാത്രമല്ല ബിസിസിഐയുടെ എഗ്രേഡ് കളിക്കാരന് കൂടിയാണ്. ബി ഗ്രേഡില്‍നിന്ന് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സിറാജിന് പ്രതിവര്‍ഷം 3 കോടിക്ക് പകരം 5 കോടി രൂപ ലഭിക്കുന്നുണ്ട്. ബിസിസിഐ കേന്ദ്ര കരാര്‍, മാച്ച് ഫീസ്, ഐപിഎല്‍ ശമ്പളം, ബ്രാന്‍ഡ് പരസ്യങ്ങള്‍ ഇനങ്ങളിലൂടെ പണം സമ്പാദിക്കുന്ന സിറാജിന് ഇപ്പോള്‍ 57 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 7 കോടി രൂപ വാരിയെറിഞ്ഞാണ് സിറാജിനെ നിലനിര്‍ത്തിയത്. 2.5 കോടി രൂപ ശമ്പളത്തില്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ച സിറാജ് ഇതുവരെ ആകെ 27 കോടി രൂപ അതില്‍ നിന്ന് നേടിയിട്ടുണ്ട്. 30 കാരനായ താരം പ്രൈഡ് മോട്ടോര്സില്നിന്നാണ് പുതിയ റേഞ്ച് റോവര്‍ വാങ്ങിയിരിക്കുന്നത്. സ്വപ്നവാഹനം സ്വന്തമാക്കിയ വിവരം സിറാജ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
ഏറ്റവും പുതിയ റേഞ്ച് റോവറിന് പുറമേ, ഒരു മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ്, ആനന്ദ് മഹീന്ദ്ര സമ്മാനിച്ച മഹീന്ദ്ര ഥാര്‍, ബി.എം.ഡബ്ല്യു 5 സീരീസ് സെഡാന്, ടൊയോട്ട ഫോര്‍ച്യൂണര്‍ എ്നിവയും സിറാജിന് സ്വന്തമായുണ്ടെന്നാണ് പറയപ്പെടുന്നത്. പണ്ട് ബജാജ് പ്ലാറ്റിനയില്‍ പരിശീലനത്തിന് പോയ നിലയില്‍നിന്ന് കോടികള്‍ വില മതിക്കുന്ന ആഡംബര കാറുകളുടെ ഉടമയായി മാറിയ സിറാജ് വളര്‍ന്ന് വരുന്ന താരങ്ങള്‍ക്ക് പ്രചോദനമാണ്.
Recent Comments