മികച്ച ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളത്തിനു പുറമേ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഏറെ ശ്രദ്ധ നേടിയ ബാബു ആന്റണി ഡി.എസ്.പി. രാജാ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥാപുരോഗതിയില്‍ ഏറെ നിര്‍ണ്ണായകമായ പങ്കാണ് ഈ കഥാപാത്രം വഹിക്കുന്നത്.
സുരേഷ് ബാബുവിന്റെ കൂടിക്കാഴ്ച്ച, പാളയം തുടങ്ങിയ ചിത്രങ്ങളിലും ബാബു ആന്റെണി മിന്നുംപ്രകടനമാണ് കാഴ്ച്ച വച്ചിട്ടുള്ളത്. ഡി.എന്‍.എയിലും അത്തരത്തിലുള്ള ഒരു കഥാപാത്രമാണിതിലെ ഡി.എസ്.പി. രാജാ മുഹമ്മദ്.
അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അരക്കിട്ടുറപ്പിച്ച നടിയാണ് ഹന്നാ റെജി കോശി. ഈ ചിത്രത്തിലെ എഫ്.എം. റേഡിയോ ആര്.ജെ. ഹന്നാ അലക്സാണ്ടര്‍ എന്ന കഥാപാത്രം നടിയെ വീണ്ടും പ്രശസ്തിയിലേക്ക് ഉയര്‍ത്താന്‍ ഏറെ സഹായകരമാണ്. പ്രതിനായകനായും നായകനായും ഏറെ തിളങ്ങിയ ദക്ഷിണേന്ത്യന്‍ നടനാണ് റിയാസ് ഖാന്. ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന പീറ്റര്‍ ജോണ്‍ വിനായകന് ഏറെ ദുരൂഹതകളുമായി എത്തുന്ന ഈ കഥാപാത്രത്തിന്റെ പ്രത്യേകതകള്‍ എന്താണന്ന് നമുക്ക് ജൂണ്‍ 14 വരെ കാത്തിരിക്കാം.
യുവ നായകന് അഷ്ക്കര്‍ സൗദാന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ വലിയൊരു സംഘം മികച്ച അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ട്. 120 ദിവസം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസ്സറാണ് നിര്‍മ്മിക്കുന്നത്.
എ.കെ. സന്തോഷിന്റെ തിരക്കഥയില്‍ പൂര്‍ണ്ണമായും ഇന്‍വസ്റ്റിഗേറ്റീവ്- ആക്ഷന്‍-മൂഡിലുള്ള ഈ ചിത്രത്തില്‍ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ ഏറെ ആകര്‍ഷകമായ ഒരു ഘടകമാണ്
രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ (നഖക്ഷതങ്ങള്‍ ഫെയിം), സീത, ശിവാനി, സജ്നാ (ബിഗ് ബോസ്), അഞ്ജലി അമീര്‍, ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ഫെയിം), കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോണ്‍ കൈപ്പള്ളില്‍, രഞ്ജു ചാലക്കുടി, രാഹുല്‍, രവി വെങ്കിട്ടരാമന്, ശിവന് ശ്രീനിവാസന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റര്‍: ജോണ്‍ കുട്ടി, കലാസംവിധാനം: ശ്യാകാര്ത്തികേയന്, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്: റിനി അനില്‍ കുമാര്‍, പ്രശസ്ത നടി സുകന്യയാണ് ഗാനരചയിതാവ്. സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനില്‍ മേടയില്‍, പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്, സംഘട്ടനം: സ്റ്റണ്ട് സില്‍വ, കനല് കണ്ണന്, പഴനി രാജ്, റണ്‍ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേല്‍ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജ്, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: സ്വപ്ന മോഹന്‍, ഷംനാദ് കലഞ്ഞൂര്‍, വിമല്‍ കുമാര്‍ എം.വി, സജാദ് കൊടുങ്ങല്ലൂര്‍, ടോജി ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്: ജസ്റ്റിന് കൊല്ലം, പ്രൊഡക്ഷന്‍ കണ്ട്രോളര്: അനീഷ് പെരുമ്പിലാവ്, പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ ശാലു പേയാട്.
സെഞ്ച്വറി ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Recent Comments