വിവാഹത്തെത്തുടര്‍ന്ന് ബാലയും എലിസബത്തും ചെന്നൈയിലെത്തി. സുഖമില്ലാത്തതിനാല്‍ ബാലയുടെ അമ്മയ്ക്ക് കല്യാണത്തിന് പങ്കുകൊള്ളാനായില്ല. അമ്മയെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിക്കാനാണ് എലിസബത്തിനൊപ്പം ബാല ചെന്നൈയിലെത്തിയത്.
നാളെ (സെപ്തംബര്‍ 8) എലിസബത്തിന്റെ ജന്മദിനംകൂടിയാണ്. ജന്മദിന സമ്മാനമായി മരുമകളെ അണിയിക്കാന്‍ ആഭരണങ്ങളും കരുതിവച്ചിരിപ്പാണ് ബാലയുടെ അമ്മ.
കഴിഞ്ഞ നവംബറിലാണ് ബാലയുടെ അച്ഛന്റെ മരണം.അച്ഛന്റെ ഓര്‍മ്മകള്‍ നിറയുന്ന വീട്ടിലേയ്ക്ക് എത്തുമ്പോള്‍ മറ്റൊരു സന്തോഷംകൂടി ബാലയെ കാത്തിരിപ്പുണ്ട്.
വിവാഹമോചനത്തിനുശേഷം വീണ്ടുമൊരു വിവാഹത്തിന് അച്ഛന് ബാലയെ പലതവണ നിര്ബ്ബന്ധിച്ചിട്ടുണ്ടായിരുന്നു. ഇനിയൊരു വിവാഹം വേണ്ടെന്ന തീരുമാനിത്തിലായിരുന്നു പക്ഷേ ബാല. എന്നാല്‍ അച്ഛനുറപ്പുണ്ടായിരുന്നു, ബാല വീണ്ടും വിവാഹിതനാകുമെന്ന്. അതൊരു ഡോക്ടറായിരിക്കുമെന്നും അദ്ദേഹം പറയുമായിരുന്നു. ഇക്കാര്യങ്ങള്‍ അദ്ദേഹം തന്റെ ഡയറിയില്‍ എഴുതിവെച്ചിട്ടുമുണ്ടായിരുന്നു. അച്ഛന്റെ മരണശേഷമാണെങ്കിലും അച്ഛന് പ്രവചിച്ച കാര്യങ്ങള്‍ അതേപോലെ നടന്നതിന്റെ അമ്പരപ്പ് ബാലയില്നിന്ന് ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല.
വിവാഹശേഷം മതം മാറുമോ എന്ന ചോദ്യത്തിനുള്ള ബാലയുടെ മറുപടിയും സുവ്യക്തമായിരുന്നു.
‘ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മതമില്ല, പിന്നെന്തിന് ഞങ്ങള്‍ മതം മാറണം? എന്റെ കമ്മിറ്റ്മെന്റ്സ് ദൈവത്തോട് മാത്രമാണ്. മതത്തോടല്ല.’
Recent Comments