ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ച സുരേഷ് ഗോപിക്ക് ആശംസയുമായി സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്. സുഹൃത്തും സഹപ്രവര്‍ത്തകനുമായ നടന് സുരേഷ് ഗോപിക്കുവേണ്ടി തയ്യാറാക്കിയ അഭിനന്ദന സന്ദേശം എന്ന് കുറിച്ചുകൊണ്ടാണ് ബലചന്ദ്രമേനോന്‍ തുടങ്ങിയത്. രണ്ടുതവണ ശ്രമിച്ചു, വിജയിക്കാതിരുന്നപ്പോള്‍ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിന പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂര്‍ത്തീകരിച്ചു എന്ന് ബാലചന്ദ്രമേനോന് കുറിച്ചു.
ബാലചന്ദ്രമേനോന് ഫെയ്സ് ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ-
‘ഇത് ഞാന്‍ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ നടന് സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ്…
കാരണം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോള്‍ കഴിഞ്ഞ ഇലക്ഷനില്‍ അദ്ദേഹം കൈവരിച്ച വിജയം തന്നെ. ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല. രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോള്‍ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂര്‍ത്തീകരിച്ചു.
ബിജെപിയെ പ്രതിനിധീകരിച്ചു കേരളസംസ്ഥാനത്തിന്റെ സാന്നിധ്യം ലോക് സഭയില്‍ ആദ്യമായി അറിയിക്കാന്‍ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം!
അതിനുതന്നെയാണ് ഈ അഭിനന്ദനവചനങ്ങളും…
അധികം പടങ്ങളില്‍ ഒന്നും ഞങ്ങള്‍ സഹകരിച്ചിട്ടില്ല… എന്നാല്‍ വിചിത്രമായ ഒരു പൊരുത്തം ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. Classmates, Roommates, Collegemates എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കില്‍ ‘Award’mates എന്ന് വിളിക്കാം. നല്ല നടനുള്ള ദേശീയ പുരസ്ക്കാരം ‘സമാന്തരങ്ങള്‍’ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ വാങ്ങിയപ്പോള്‍ ‘കളിയാട്ടം’ എന്ന ചിത്രത്തിലൂടെ സുരേഷ്ഗോപിയും ആ അവാര്‍ഡ് പങ്കിടാന്‍ ഉണ്ടായിരുന്നു. അതൊരു അപൂര്‍വ്വമായ പൊരുത്തം തന്നെയാണല്ലോ…
എന്തായാലും Member of Paliament എന്ന ഈ പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിര്‍വഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു… പ്രാര്‍ത്ഥിക്കുന്നു.
കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്നേഹാന്വേഷണങ്ങള്‍!
സസ്നേഹം
ബാലചന്ദ്ര മേനോന്.
Recent Comments