മന്ത്രിയും എം.എല്‍.എയും എം.പിയും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമൊക്കെയായിരുന്ന ആര്. ബാലകൃഷ്ണപിള്ളയെ എല്ലാവരും അറിയും. എന്നാല്‍ അദ്ദേഹത്തിലെ നടനെ തിരിച്ചറിഞ്ഞിട്ടുള്ളവര്‍ ചുരുക്കമായിരിക്കും.
മൂന്ന് മലയാള സിനിമകളില്‍ ബാലകൃഷ്ണപിള്ള അഭിനയിച്ചിട്ടുണ്ട്. വെടിക്കെട്ട്, ഇവള് ഒരു നാടോടി, നീല സാരി.
വെടിക്കെട്ടിലായിരുന്നു ശ്രദ്ധേയമായ വേഷം ചെയ്തത്. സുകുമാരനും ജലജയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ്. അതില്‍ കോയിക്കല്‍ വാസുദേവക്കുറുപ്പെന്ന കരപ്രമാണിയുടെ വേഷമായിരുന്നു ബാലകൃഷ്ണപിള്ളയ്ക്ക്. കെ.എ. ശിവദാസ് സംവിധാനം ചെയ്ത ചിത്രത്തിലെ തന്റെ കഥാപാത്രത്തിനുവേണ്ടി ഡബ്ബ് ചെയ്തതും ബാലകൃഷ്ണപിള്ളയായിരുന്നു.
പി. ഗോപികുമാര്‍ സംവിധാനം ചെയ്ത ഇവള് ഒരു നാടോടിയിലും കലാനിലയം കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത നീല സാരിയിലും വളരെ ചെറിയ വേഷമായിരുന്നു ബാലകൃഷ്ണപിള്ളയ്ക്ക്.
അഭിനയത്തോട് ചെറുതല്ലാത്ത അഭിനിവേഷം ഉണ്ടായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ആദ്യകാല നാടകപ്രവര്ത്തനങ്ങളില്നിന്ന് വ്യക്തമാണ്. നിരവധി നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്‍.എന്‍. പിള്ളയായിരുന്നു അദ്ദേഹത്തിന് ഇഷ്ടമുള്ള നാടകപ്രവര്‍ത്തകന്‍.
പില്ക്കാലത്ത് രാഷ്ട്രീയ നേതാവെന്ന നിലയില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്തവിധം തിരക്കുകളിലേയ്ക്ക് മാറിയപ്പോള്‍ അഭിനയമോഹം ഉപേക്ഷിക്കേണ്ടതായി വന്നു. എങ്കിലും മകനിലൂടെ തന്റെ ആശയാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നടനായിട്ടാണ് ഗണേഷ്കുമാറിന്റെ രംഗപ്രവേശനമെന്നത് മറക്കരുത്. മകന്റെ സിനിമാപ്രവേശനത്തിന് ബാലകൃഷ്ണപിള്ള പ്രത്യേകം താല്‍പ്പര്യം കാണിച്ചിരുന്നുവെന്നത് പരസ്യമല്ലാത്ത രഹസ്യമാണ്.
Recent Comments